അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പ്രക്ഷുബ്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. കെ. മുരളീധരന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
സി.പി.എം-ബി.ജെ.പി സംഘര്‍ഷം ക്രമസമാധാന നില തകര്‍ത്തെന്നും അക്രമരാഷ്ട്രീയം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യം വിളികളോടെയുമാണു പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. ഇതില്‍ 17 എണ്ണത്തിലും ബി.ജെ.പിയും സി.പി.എമ്മുമാണ് ഇരുഭാഗത്തുമുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു.
അക്രമങ്ങളുണ്ടാവുമ്പോള്‍ പൊലിസ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്നുവെന്നത് യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമായ ആരോപണമാണ്. പ്രതികള്‍ ഏത് കക്ഷിയില്‍പെട്ടവരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."