തടി ലോറികള്‍ക്കെതിരേ കര്‍ശന നടപടിയുമായി പൊലിസും രംഗത്ത്
വടക്കാഞ്ചേരി: യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലൂടെ ഭീതി പരത്തി കടന്ന് പോകുന്ന തടി ലോറികള്‍ക്കെതിരേ കര്‍ശന നടപടിയുമായി പൊലിസും രംഗത്ത്. ലോറിയുടെ നീളവും പിന്നിട്ട് നീളന്‍ തടിയുമായി പെരുമ്പാവൂരില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ മുക്കത്തേയ്ക്ക് പോയിരുന്ന മരലോറി വടക്കാഞ്ചേരി ഹൈവേ എസ്.ഐ ഷെയ്ക്ക് ഹമീദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി. ദുരന്തമുണ്ടാക്കുന്ന വിധത്തില്‍ ലോറി ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും, 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ലോറിയുടെ സഞ്ചാരം തടഞ്ഞ പൊലിസ് ഭീതി സൃഷ്ടിച്ച് നിലകൊള്ളുന്ന മരകൊമ്പ് മുറിച്ച് മാറ്റാനും ആവശ്യപ്പെട്ടു. അമിതഭാരവുമായി പായുന്ന മരലോറികള് നിരന്തരം അപകടങ്ങളില്‍ പെടുന്നതും, ജനം ഭീതിയോടെ കഴിയേണ്ട അവസ്ഥക്കുമെതിരേ നേരത്തെ വ്യാപകമായി പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് കൂടിയാണ് പൊലിസിന്റെ കര്‍ശന നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."