HOME
DETAILS

അക്രമത്തിനിരയായത് രാത്രി പുറത്തിറങ്ങിയിട്ട്- നേതാവിന്റെ മകന്‍ യുവതിയെ ശല്യം ചെയ്തതിന് ന്യായീകരണവുമായി ബി.ജെ.പി

  
backup
August 07 2017 | 07:08 AM

cctvs-missing-cover-up-attempt-in-stalking

ഛണ്ഡിഗഡ്: ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാല ഐ.എ.എസ് ഓഫീസറുടെ മകളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അപ്രത്യക്ഷമായതെന്ന് പൊലിസ് പറഞ്ഞു.

അതിനിടെ, രാത്രി വൈകി പെണ്‍കുട്ടി പുറത്തിറങ്ങിയതാണ് ഇത്തരമൊരു അനുഭവത്തിന് കാരണമെന്ന വിശദീകരവുമായി ബി.ജെ.പി സംസ്ഥാന സമിതി രംഗത്തെത്തി. രാത്രി 12 മണിക്കു ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നും പാര്‍ട്ടിയുടെ സംസഥാന ഉപാധ്യക്ഷന്‍ രാംവീര്‍ ഭാട്ടി പറഞ്ഞു. രാജ്യത്തെ സാഹചര്യങ്ങള്‍ മോശമാണെന്നും പെണ്‍കുട്ടികള്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.

ഹരിയാന കേഡറിലെ ഒരു മുതിര്‍ന്ന ഐ.എ.എസ് ഓഫീസറിന്റെ മകളാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സുഹൃത്തുക്കളുമായി പങ്കുവച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം 12.15 ഓടുകൂടിയാണ് സംഭവം നടന്നത്. പെണ്‍കുട്ടി മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഛണ്ഡിഗഡിലെ സെക്ടര്‍ 8 നിന്നും പഞ്ച്കുള ടൗണിലേക്ക് കാറില്‍ പേയ പെണ്‍കുട്ടിയെ എസ്യുവില്‍ എത്തിയ പ്രതികള്‍ സെക്ടര്‍ 7 ഏരിയ മുതല്‍ പിന്തുടരുകയായിരുന്നു. വാഹനത്തില്‍ പിന്തുടര്‍ന്നവര്‍ അനവധി തവണ പെണ്‍കുട്ടിയുടെ വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ വാഹനത്തിന്റെ മുന്നിലേക്ക് കയറി വഴി തടഞ്ഞ് അവളെ വേറെ റൂട്ടിലേക്ക് വഴി തിരിച്ചു വിടാനും ഇവര്‍ ശ്രമിച്ചു. പെണ്‍കുട്ടി വാഹനം നിര്‍ത്തിയപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ നിന്നിറങ്ങി പെണ്‍കുട്ടിയുടെ വാഹനത്തിനടുത്തേക്ക് നടന്നു തുടങ്ങി. ഈ അവസരം മുതലാക്കിയ പെണ്‍കുട്ടി ഉടന്‍ തന്നെ വാഹനം പിന്നോട്ടെടുത്ത് അതിവേഗം അവിടെ നിന്നും ഓടിച്ചു പോയി. പിന്നെയും കുറെ ദൂരം അവര്‍ തന്റെ വാഹത്തെ പിന്തുടര്‍ന്നതായി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ വികാസിനെയും സുഹൃത്തിനെയും പൊലിസ് ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago