പി.എസ്.സി കായികക്ഷമതാ പരീക്ഷ
ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (റഗുലര്‍ വിംഗ്) തസ്തികയിലേക്കുളള (കാറ്റഗറി നമ്പര്‍:18/2016) തെരഞ്ഞെടുപ്പിനായി 2017 ജൂലൈ 11ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുളള (കോഴിക്കോട് മേഖല) ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2017 ആഗസ്റ്റ് എട്ട്, ഒന്‍പത്, 10 തീയതികളില്‍ രാവിലെ ആറ് മുതല്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralapsc.gov.in) നിന്നും (പ്രൊഫൈലില്‍) ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസല്‍ എന്നിവയുമായി കൃത്യസമയത്ത് തന്നെ കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം. നിശ്ചിത തീയതിയില്‍ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."