ആധാര്‍ ജീവിതത്തിന്റെ ആധാരമാക്കണം
സ്വന്തം മരണം രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ ആര്‍ക്കും ഭാഗ്യം ലഭിച്ചുകാണില്ല. അതുകൊണ്ടുതന്നെ, മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ കുടുങ്ങുന്നതു കുടുംബവും ആശ്രിതരുമായിരിക്കും. സര്‍ക്കാരിന്റെ ഈ നയം കൗതുകമുണര്‍ത്തുന്നതാണെങ്കിലും എല്ലാ മേഖലയും ആധാര്‍ വഴി ബന്ധിപ്പിക്കണം.
അങ്ങനെയാണെങ്കില്‍ റേഷന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി വ്യത്യസ്ത മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്‍ഡുകളും അതിലെ സേവനവ്യവസ്ഥകളും ആധാറിന്റെ നമ്പറില്‍ ഏകോപിപ്പിക്കും. പൗരന്റെ അവകാശങ്ങളോടു നീതികാട്ടാന്‍ ഭരണകൂടത്തിനു കഴിയുകയും ചെയ്യും. ഇതിലൂടെ ഭരണകൂടത്തിന് ധനലാഭത്തിനു പുറമേ വ്യത്യസ്ത സംവിധാനത്തിലെ അഴിമതി കുറയ്ക്കാനും തുല്യനീതി ഉറപ്പുവരുത്താനും കഴിയും.
വികസിതരാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവണതയാണിത്. സ്വദേശിക്കും വിദേശിക്കും റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുകയും അവരുടെ ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ റസിഡന്‍സ് പെര്‍മിറ്റിന്റെ കാര്‍ഡ് നമ്പറുമായി ബന്ധിപ്പിക്കുകയും ചെയ്യും. അതിലൂടെ ഏതെങ്കിലും മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു മാറ്റാത്തിടത്തോളം സേവനങ്ങള്‍ തടയപ്പെടും. ഉപഭോക്താവ് എല്ലാ കാര്യങ്ങളിലും ജാഗ്രതപുലര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."