വനിതാ ഹോക്കി: ഇന്ത്യക്ക് തോല്‍വി
റിയോ ഡി ജനീറോ: വനിതാ വിഭാഗം ഹോക്കിയില്‍ ശക്തരായ ബ്രിട്ടനെതിരേ ഇന്ത്യക്ക് ദയനീയ തോല്‍വി. മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതാ ടീം തോല്‍വി വഴങ്ങിയത്. 36 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്സിലെത്തിയ ഇന്ത്യന്‍ വനിതാ ടീമിന് ഇതോടെ രണ്ടു കളിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമായി. ജപ്പാനിനെതിരേയായിരുന്നു ഇന്ത്യയുടെ സമനില.
ഒന്നാം ക്വാര്‍ട്ടറിലെ ശക്തമായ ചെറുത്തു നില്‍പ്പോടെ ബ്രിട്ടനെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ വഴങ്ങി മത്സരത്തിലേക്ക് തിരിച്ചു വരാനാവാത്തവിധം പരുങ്ങലിലാവുകയായിരുന്നു ഇന്ത്യ. മൂന്നു മിനുട്ടുകള്‍ക്കുള്ളിലായിരുന്നു രണ്ടു ഗോള്‍ വഴങ്ങിയത്. 25ാം മിനുട്ടില്‍ പെനാല്‍റ്റി കോര്‍ണറില്‍ ബ്രിട്ടന്റെ ജിസെല്ലി ആന്‍സ്ലി ഗോള്‍ നേടുകയായിരുന്നു.
മൂന്നു മിനുട്ട് കഴിയുന്നതിനു മുന്‍പേ നിക്കോളാ വൈറ്റ് വീണ്ടു സ്കോര്‍ നേടി. ജപ്പാനിനെതിരായ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ 2- 2നു തിരിച്ചടിച്ചതു പോലെ ഇന്ത്യക്കു തിരിച്ചുവരാന്‍ സാധിച്ചില്ല. മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന് അലക്സാഡ്രാ ഡാന്സണിലൂടെ മൂന്നാം ഗോളും നേടിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിക്കുകയായിരുന്നു. നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് രണ്ടു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ആസ്ത്രേലിയയോടാണ് വനിതകള്‍ക്ക് ഇനിയുള്ള മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."