സമസ്ത ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും മീലാദ് കലാവിരുന്നും ഇന്ന്; മനാമ പാകിസ്താന്‍ ക്ലബ്ബില്‍
മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും മീലാദ് കാമ്പയിന്‍ സമാപന സമ്മേളന കലാവിരുന്നും ഇന്ന് (ഡിസംബര്‍ 17ന് തിങ്കളാഴ്ച) വൈകിട്ട് 6 മണിക്ക് മനാമ പാകിസ്താന്‍ ക്ലബ്ബില്‍ നടക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്നറിയിച്ചു.
'മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിച്ച ഒരു മാസത്തെ മീലാദ് കാമ്പയിനോടനുബന്ധിച്ച് ബഹ്‌റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി നിരവധി പരിപാടികളാണ് നടന്നത്. ഇതിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് പ്രദര്‍ശനം, ബുര്‍ദ ആലാപനം എന്നിവയും ശ്രദ്ധേയമായ കലാപരിപാടികളും നടക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും.
ബഹ്‌റൈനിലെ സ്വദേശി പ്രമുഖരും സമസ്ത കേന്ദ്രഏരിയാ നേതാക്കളും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3325 7944.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."