HOME
DETAILS
MAL
നെതന്യാഹുവിന്റെ മകന്റെ ഫേസ്ബുക്ക് പേജ് താല്‍ക്കാലികമായി റദ്ദാക്കി
backup
December 17 2018 | 19:12 PM
ടെല്‍ അവീവ്: മുസ്ലിം വിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിന്റെ മകന് യെയിര്‍ നെതന്യാഹുവിന്റെ ഫേസ്ബുക്ക് താല്‍ക്കാലികമായി റദ്ദാക്കി.
24 മണിക്കൂറുകള്‍ക്കു ശേഷമാണ് യെയിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായത്.
മുഴുവന്‍ മുസ്ലിംകളും ഇസ്റാഈല്‍ വിടണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റ് അദ്ദേഹം പങ്കുവച്ചിരുന്നു.
കൂടാതെ, ഐസ്ലാന്‍ഡിലും ജപ്പാനിലും തീവ്രാവദികളില്ലാതിരിക്കുന്നത് അവിടെ മുസ്ലിംകളില്ലാത്തതിനാണെന്ന കുറിപ്പും യെയിര്‍ പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണ് അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്ക് ഡീ ആക്ടിവേറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."