ആയുര്‍വേദ ചൂര്‍ണങ്ങളിലും കീടനാശിനി അംശം
കണ്ണൂര്‍: ആയുര്‍വേദ ചൂര്‍ണങ്ങളിലും കീടനാശിനികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുംബൈയിലെ ജി.സി.എം.എസ് ലാബില്‍ കേരളത്തിലെ ആയുര്‍വേദ ചൂര്‍ണം പരിശോധിച്ചപ്പോഴാണ് കീടനാശിനികള്‍ കണ്ടെത്തിയത്. സ്റ്റിറോയിഡ്, കൊമറിന്, അമിനോ ആസിഡ്, ഫൈവര്നോയില് മുതലായ 200തരം കീടനാശിനി അംശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതെന്ന് കാസിയക്കെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1200 കോടി വിറ്റുവരവുള്ള കേരളത്തിലെ ആയുര്‍വേദ മേഖലയില്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമില്ല. കോടിക്കണക്കിന് വരുമാനമുള്ള മേഖലയുടെ ഗുണനിലവാരത്തിനായി ലക്ഷങ്ങള്‍ മാത്രം വിലയുള്ള ജി.സി.എം.എസ് ഉപകരണമില്ല. കറി മസാലകളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള സംവിധാനം സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."