യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
എരുമപ്പെട്ടി: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകളും യൂത്ത് കോണ്‍ഗ്രസ് പതാകകളും സാമൂഹിക വിരുദ്ധര്‍ എടുത്തു കൊണ്ട് പോയി നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രതിഷേധിച്ചു.
ആശയ പ്രചരണങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടു കൂടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കേശവന്, മണ്ഡലം പ്രസിഡന്റ് എം.കെ ജോസ്, മുന്‍ മണ്ഡലം പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠന്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ എം.എം സലിം, മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, പി.എസ് സുനീഷ്, ഷാജന് കുണ്ടന്നൂര്‍, ടി.കെ ദേവസി, പി.എസ് മോഹനന്, എം.എ ഉസ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."