ന്യായാധിപന്മാര് സംശയത്തിന്റെ നിഴലില്‍ പോലും ആകരുത്: ജസ്റ്റിസ് ടി.വി അനില്‍കുമാര്‍
നെയ്യാറ്റിന്‍കര: ന്യായാധിപന്മാര് സംശയത്തിന്റെ നിഴലില്‍പ്പോലും ആകരുതെന്നും സുതാര്യതയാവണം ജുഡിഷ്യറിയുടെ മുഖമുദ്രയെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.വി അനില്‍കുമാര്‍ പറഞ്ഞു. കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമനം ലഭിച്ച തിരുവനന്തപുരം ജില്ലാക്കാരായ എന്‍. അനില്‍കുമാര്‍ , ടി.വി അനില്‍കുമാര്‍ എന്നിവര്‍ക്ക് നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷന് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.വേലായുധന്നായര് അധ്യക്ഷനായി. ചടങ്ങില്‍ സെക്രട്ടറി സി.കമലാസനന് സ്വാഗതം ആശംസിച്ചു. ബാര്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഭിഭാഷക വൃത്തിയില്‍ 50 വര്‍ഷം പിന്നിട്ട മുതിര്‍ന്ന അഭിഭാഷകരായ രാമന്നായര് , എസ്.ആര്. തങ്കരാജ് , ജോസ് വില്യം , എം. സുധാകരന് , എന്‍. രാമചന്ദ്രന്‍പിള്ള എന്നിവരെ ആദരിച്ചു.
ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ , അഭിഭാഷകരായ എസ്.ആര്.തങ്കരാജ് എസ്.കെ അശോക്കുമാര് , അഖില്‍ ജെ.ചന്ദ്രന് , എല്‍.എസ്.ഷീല സംസാരിച്ചു. ജുഡീഷ്യല്‍ ഓഫിസര്‍മാരായ ജോണ്‍ വര്‍ഗ്ഗീസ് , ആനി വര്‍ഗ്ഗീസ് , മനീഷ് , അനു ടി.തോമസ് , അനുശ്രീ , രേഷ്മ ജി.മേനോന് , സതീശന് ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."