ഓപറേഷന് ഒളിംപിയ: ഫെന്‍സിങ് സെലക്ഷന് 13ന്
കോഴിക്കോട്: 2020, 2024, 2028 ഒളിംപിക്സുകളിലേക്ക് മലയാളി താരങ്ങളെ സജ്ജരാക്കാനായി സംസ്ഥാന സര്‍ക്കാരും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി ആവിഷ്കരിച്ച 'ഓപറേഷന് ഒളിംപിയ'ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായ ഫെന്‍സിങ് പരിശീലനത്തിനു താരങ്ങളെ കണ്ടെത്താന്‍ 13നു രാവിലെ ഒന്‍പതു മുതല്‍ തലശ്ശേരി സായ് സെന്ററില്‍ സെലക്ഷന് നടക്കും.
യോഗ്യര്‍ക്ക് 'ഓപറേഷന് ഒളിംപിയ' ഫെന്‍സിങ് സെന്ററില്‍ പ്രവേശനം ലഭിക്കും. ഇവര്‍ക്ക് രാജ്യത്തെയും വിദേശത്തെയും മികച്ച ഫെന്‍സിങ് കോച്ചുമാര്‍ക്കു കീഴില്‍ പരിശീലനം ഒരുക്കും. താമസം, ഭക്ഷണം, വിദ്യാഭ്യാസം, ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം എന്നിവയും സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തും.
10നും 14നുമിടയില്‍ പ്രായമുള്ളവര്‍, 14നു മുകളില്‍ പ്രായമുള്ളവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 10-14 വിഭാഗത്തില്‍ തുടക്കക്കാര്‍ക്കും പങ്കെടുക്കാം. 14 വയസിനു മുകളിലുള്ളവരുടെ സെലക്ഷന് ട്രയല്‍സിനുള്ള മാനദണ്ഡങ്ങള്‍. ഒന്ന്: അന്താരാഷ്ട്ര ഫെന്‍സിങ് ഫെഡറേഷന് അംഗീകരിച്ച ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവര്‍, പങ്കെടുത്തവര്‍, ദേശീയ വ്യക്തിഗത മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍. രണ്ട്: ദേശീയ ടീം ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവര്‍, ദേശീയ ചാംപ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ നാലുമുതല്‍ എട്ടുവരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍. മൂന്ന്: ദേശീയതലത്തില്‍ പങ്കെടുത്തവര്‍, സംസ്ഥാനതലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."