വലിയപറമ്പില്‍ സൗരോര്‍ജ വിളക്കുകള്‍ ഉടന്‍ തെളിയും
തൃക്കരിപ്പൂര്‍: വലിയപറമ്പിലെ സൗരോര്‍ജ വിളക്കുകള്‍ ഉടന്‍ തെളിയും. ഒരു വര്‍ഷം മുന്‍പാണ് കരാര്‍ നടപടി പൂര്‍ത്തിയാക്കി വലിയപറമ്പ് പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചത്.
എന്നാല്‍ വിളക്കുകാല് നിര്‍മിച്ചതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടത്താതെ വിളക്കുകാലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാലുമാസത്തോളമായി. ഇതുസംബന്ധിച്ച് ഇന്നലെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം 20ന് തന്നെ ബാക്കിയുള്ള പ്രവൃത്തി പൂര്‍ത്തിയാക്കി വിളക്കുകള്‍ ഉടന്‍ തന്നെ തെളിയിക്കുമെന്ന് കരാറുകാരന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പു നല്കി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തി തീരദേ വികസന കോര്പറേഷന് മുഖേന സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചത്.
തെങ്ങുകളാല്‍ സമ്പന്നമായ വലിയപറമ്പില്‍ ചെറിയ കാറ്റു വീശിയാല്‍ വൈദ്യുതി ലൈനുകളില്‍ തെങ്ങോലകള്‍ വീണ് വൈദ്യുതി മുടങ്ങുക പതിവായിരുന്നു. വൈദ്യുതി വകുപ്പിനെ ആശ്രയിക്കാതെ തീരദേശത്ത് വെളിച്ചം പകരുന്നതിനാണ് സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."