മോശം പ്രകടനം; ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് ഡേവിഡ് ജയിംസ് പുറത്ത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസ് പുറത്ത്. ടീമിന്റെ ഈ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് നടപടി. അതേസമയം, മാനേജ്മെന്റുമായുള്ള പരസ്പരധാരണയെത്തുടര്ന്നാണ് വഴിപിരിയലെന്നാണ് ക്ലബിന്റെ വിശദീകരണം.
മ്യൂലന്‍സ്റ്റീനു പകരക്കാരനായി ഐ.എസ്.എല്‍ നാലാം സീസണില്‍ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബ് മോശം പ്രകടനമാണ് കാഴ്ചവച്ചത്.
നിര്‍ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്കി മുന്നോട്ട് നയിച്ച ഡേവിഡ് ജയിംസ് ടീമിനു നല്കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.
ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്മെന്റും നല്കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയ്ക്കും അദേഹം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."