സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചാരണം
തൃക്കരിപ്പൂര്‍: സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ വ്യാജ പ്രചരണം. ഇതിന് മുന്‍പ് വ്യാജ ഹര്‍ത്താലാണ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇന്നലെ ഇത്തരക്കാര്‍ പ്രചരിപ്പിച്ചത് ചെറുവത്തൂര്‍ ചീമേനി റോഡില്‍ ബസപകടത്തില്‍ ആറു പേര്‍ മരണപ്പെട്ടതായിട്ടാണ്.
മരിച്ചവരില്‍ ഒരു വിദ്യാര്‍ഥിയുണ്ടെന്നും വിദ്യാര്‍ഥിയുടെ പേരും പഠിക്കുന്ന സ്‌കൂളിന്റെ പേരും പ്രചരിപ്പിച്ചതോടെ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥിയുടെ സഹപാഠികളും നിരവധി കുടുംബങ്ങളും ആശങ്കയിലായി. അപകട വാര്‍ത്ത വാട്‌സ് ആപ്പില്‍ നിന്ന് വാട്‌സ് ആപ്പുകളിലേക്ക് വ്യാപകമായി പ്രചരിച്ചതോടെ ചന്തേര, ചീമേനി പൊലിസ് സ്റ്റേഷനുകളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോണ്‍ കോളുകളുടെ പൂരമായിരുന്നു.
വിദ്യാര്‍ഥി മരിച്ചെന്ന വാര്‍ത്ത ബന്ധുക്കളെയും സ്‌കൂള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. ഇന്നലെയുണ്ടായ വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ വിദ്യാര്‍ഥിയുമായി കൂടിയാലോചിച്ച് സൈബര്‍ സെല്ലിനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."