ഉളിയത്തടുക്കയില്‍ സംഘര്‍ഷം; വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരേ അക്രമം
ഉളിയത്തടുക്ക: ഹിന്ദുസമാജോത്സവ സമിതി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഹിന്ദു സമാജോത്സവത്തിന് ശേഷം ജില്ലയുടെ വടക്കന്‍ മേഖലയില്‍ വ്യാപക സംഘര്‍ഷം. ഉളിയത്തടുക്കയില്‍ ആരാധനാലയങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേ അക്രമം നടത്തിയത് പൊലിസാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്നലെ ഉച്ച വരെ ഉളിയത്തടുക്കയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ഹിന്ദു സമാജോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉളിയത്തടുക്കയില്‍ ഒരു ആരാധാനാലയത്തിന് നേരേയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ഇതിനിടെ സ്ഥലത്തെത്തിയ പൊലിസ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേ അതിക്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഉളിയത്തടുക്കയിലെ അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേ വിദ്യാനഗര്‍ പൊലിസ് കേസെടുത്തു.
ഏതാനും പേര്‍ ഇവിടെ കടകളില്‍ കടന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുയരുന്നുണ്ട്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും ഒരു സംഘം അക്രമിച്ചു. ഹിന്ദു സമാജോത്സവത്തിനുള്ള ശോഭായാത്രയില്‍ പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ന്നിട്ടും പൊലിസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് ഉളിടത്തടുക്കയിലെ അക്രമത്തിന് കാരണമെന്നും അക്ഷേപമുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപാരികള്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എച്ച്.എ അബൂബക്കര്‍, കെ. സഞ്ജീവ റായി, കെ.ജെ സജി, അശോക് നമ്പ്യാര്‍, അബ്ദുല്‍ റഹ്മാന്‍, യു.ആര്‍ സുരേഷ്, നാരായണ, ജമീല അഹമ്മദ്, അബ്ദുറഹ്മാന്‍ ഉഡുപ്പി സംസാരിച്ചു. ഉളിയത്തടുക്കയ്ക്ക് പുറമേ നായ്ക്കാപ്പിലും ചന്ദ്രഗിരി ജംങ്ഷനിലും കല്ലേറുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."