HOME
DETAILS

വിശ്വാസം നേട്ടങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിച്ച മജീസിയ ഭാനു വീണ്ടും ഉയരങ്ങളില്‍

  
backup
December 18 2018 | 16:12 PM

1441541564681321354165441

മോസ്‌കോ: റഷ്യയില്‍ വച്ചു നടന്ന ലോക പവര്‍ലിഫ്റ്റിങ് വനിതാ വിഭാഗത്തില്‍ മികച്ച പവര്‍ലിഫ്റ്റര്‍ക്കുള്ള പുരസ്‌കാരം മലയാളിയായ മജീസിയ ഭാനുവിന്. മോസ്‌കോയില്‍ ഡിസംബര്‍ 14 മുതല്‍ 16 വരെയാണ് മത്സരങ്ങള്‍ നടന്നത്. 56 കി.ലോ സീനിയര്‍ വിഭാഗത്തിലാണ് മജീസിയ മോസ്‌കോയില്‍ മത്സരിച്ചത്. ഓപണ്‍ വിഭാഗത്തിലും ഇവര്‍ സ്വര്‍ണം നേടിയിരുന്നു.

അല്‍ഹംദുലില്ല, എനിക്ക് വളരെയേരെ സന്തോഷമുണ്ട്. ഞാന്‍ ഇതിനു മുമ്പ് ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല. ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. മജീസിയ മാധ്യമങ്ങളോട് പറഞ്ഞു.

മജീസിയ ഭാനു ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നിമിഷങ്ങളാണ് റഷ്യയില്‍ ഇവര്‍ നേടിയത്. എന്നാല്‍, ആരാണ് മജീസിയ ഭാനു. എത്ര പേര്‍ക്ക് അറിയാം. ഓരോ മലയാളിയും അറിഞ്ഞിരിക്കണം കോഴിക്കോട്ടുകാരിയായ മജീസിയാ ഭാനുവെന്ന കേരളത്തിന്റെ സ്‌ട്രോങ്ങ് വുമണിനെക്കുറിച്ച്....


കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി കല്ലേരി മൊയിലോത്ത് ഹൗസില്‍ അബ്ദുള്‍ മജീദിന്റെയും റസിയ മജീദിന്റെയും മകള്‍. ലോകത്തിലാദ്യമായി ഹിജാബ് ധരിച്ച് പവര്‍ ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത വനിത. സ്‌പോര്‍ട്‌സില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അതിയായ താല്‍പര്യമുണ്ടായിരുന്ന മജീസിയ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും ഒട്ടനേകം സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മാഹി ഡെന്റല്‍ കോളേജില്‍ ബി.ഡി.എസിന് ചേര്‍ന്ന മജിസിയ ഭാനു 2016ല്‍ ആണ് പവര്‍ലിഫ്റ്റിങ്ങില്‍ പരിശീലനം നേടുന്നത്.


കൊച്ചിയില്‍ നടന്ന പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലാണ് മജീസിയ ആദ്യമായി മത്സരത്തിനിങ്ങുന്നത്. കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തില്‍ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടി ആയിരുന്നു. അവളുടെ കരുത്തോ, ശരീരപ്രകൃതിയോ ആയിരുന്നില്ല അന്ന് ജനങ്ങളെ ആകര്‍ഷിച്ചത്, മറിച്ച് മത്സരത്തിനെത്തിയ പെണ്‍കുട്ടിയുടെ വസ്ത്രധാരണം മാത്രമായിരുന്നു. ശരീരം പൂര്‍ണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചായിരുന്നു മജിസിയ ഭാനു അന്ന് സ്റ്റേജിലെത്തിയത്. ആദ്യമായാണ് ഹിജാബ് ധരിച്ച് ഒരു മുസ്‌ലിം പെണ്‍കുട്ടി പവര്‍ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.


മത്സരത്തില്‍ കേരള വനിതാ വിഭാഗത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ അഞ്ചു പേരെയും നിസാരമായി പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ 'ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍!!' എന്ന പട്ടവും മജീസിയയ്ക്ക് ലഭിച്ചു. സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും അതൊന്നും മജീസിയ ഭാനുവിനെ തളര്‍ത്തിയിരുന്നില്ല. മകളെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരോടെല്ലാം അവള്‍ ചെയ്യുന്നതൊന്നും ഒരു തെറ്റായ കാര്യമല്ലല്ലോ എന്നാണ് മജീസിയയുടെ മാതാപിതാക്കള്‍ മറുപടി നല്‍കിയത്.

ആത്മവിശ്വാസവും കഠിനപ്രയത്‌നവും അച്ഛനമ്മമാരുടെ അകമഴിഞ്ഞ പിന്‍ബലവും മാത്രം മതിയായിരുന്നു മജീസിയ ഭാനുവെന്ന 24കാരിക്ക് തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കി മുന്നേറുവാന്‍ ഉള്ള ഊര്‍ജം. ഹിജാബ് ധരിച്ച് വേദികള്‍ കീഴടക്കുന്ന പവര്‍ലിഫ്റ്റര്‍, കരുത്തുറ്റ സ്ത്രീ, ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ഇന്ന് മജിസിയ ഭാനു സ്വപ്രയത്‌നം കൊണ്ട് നേടിയെടുത്തിട്ടുള്ളത്. മൂന്നുതവണ കേരളത്തിന്റെയും അഞ്ചുതവണ കോഴിക്കോടിന്റെയും സ്‌ട്രോങ്ങ് വുമണായി മജീസിയ ഭാനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മജീസിയയുടെ കരിയര്‍ നേട്ടങ്ങളിലൂടെ..

  • 2016 ഒക്ടോബറില്‍ കോഴിക്കോട് വച്ച് നടന്ന ജില്ലാതല അണ്‍എക്യുപൈഡ് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ടായിരുന്നു മജീസിയ തന്റെ കരിയറിന് തുടക്കം കുറിച്ചത്. എത്രയോ വര്‍ഷങ്ങളായി പവര്‍ലിഫ്റ്റിങ്ങ് മേഖലയില്‍ പരിശീലനം തുടര്‍ന്നിരുന്ന വളരെയധികം പേരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജീസിയ അന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
  • 2016 ജൂലൈയില്‍ കോഴിക്കോട് വച്ച് നടന്ന ജില്ലാതല പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
  • 2017 ഫെബ്രുവരിയില്‍ ചേര്‍ത്തല വച്ചും ജൂലൈയില്‍ കണ്ണൂര്‍ വച്ചും, നടന്ന സ്റ്റേറ്റ് ലെവല്‍ ആണ്‍എക്യുപൈഡ് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
  • 2017 ആഗസ്റ്റില്‍ തിരുവനന്തപുരത്തു വച്ചു നടന്ന കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
  • 2017 മാര്‍ച്ചില്‍ ജമ്മുകശ്മീരില്‍ വച്ചു നടന്ന നാഷണല്‍ ആണ്‍എക്യുപൈഡ് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍.
  • 2017ല്‍ ഇന്തോനേഷ്യയില്‍ വെച്ചു നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പിലൂടെയായിരുന്നു രാജ്യമറിയുന്ന കായികതാരമായി മാറാന്‍ മജീസിയക്ക് കഴിഞ്ഞത്. വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്ത് വരുന്ന പതിനാലോളം രാജ്യക്കാരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ ഭാനു അന്ന് വെള്ളിമെഡല്‍ സ്വന്തമാക്കിയത്.
  • 2017 ഡിസംബറില്‍ കൊല്ലത്ത് വച്ചു നടന്ന ഓള്‍ കേരള ഇന്റര്‍ക്ലബ് പവര്‍ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
  • 2018 ഫെബ്രുവരിയില്‍ ആലപ്പുഴ വച്ച് നടന്ന ബഞ്ച്പ്രസ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.

 

പവര്‍ലിഫ്റ്റിങ്ങില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് പഞ്ചഗുസ്തിയും തനിക്ക് അനായാസം വഴങ്ങുമെന്ന് മജീസിയ ലോകത്തിന് മുന്നില്‍ തെളിയിച്ചു കാട്ടിയത്.

2018 ഏപ്രിലില്‍ കോഴിക്കോട് വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിലും, തൃശൂര്‍ വച്ച് നടന്ന സ്റ്റേറ്റ് ലെവല്‍ പഞ്ചഗുസ്തി മത്സരത്തിലും, ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ വച്ച് നടന്ന ദേശീയതല പഞ്ചഗുസ്തി മത്സരത്തിലും ഗോള്‍ഡ് മെഡലും തുര്‍ക്കിയില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ആറാം സ്ഥാനവും മജീസിയ അനായാസമായി നേടുകയുണ്ടായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതോളം പേരെ തോല്‍പ്പിച്ചാണ് ലഖ്‌നോവില്‍ നടന്ന ദേശീയതല മത്സരത്തില്‍ മജീസിയ വിജയം കൈവരിച്ചത്.

വെറും രണ്ട് വര്‍ഷത്തിനകത്താണ് മജീസിയ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. നേട്ടങ്ങളുടെ നെറുകയിലേക്കെത്തുമ്പോഴും തന്റെ വിശ്വാസങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു തന്നെയാണ് മജീസിയ മുന്നേറിയിരുന്നത്... ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങളും ഹിജാബും ധരിച്ചാണ് എല്ലാ മത്സരങ്ങളിലും മജീസിയ പങ്കെടുത്തിരുന്നത്. ഉമ്മയും ഉപ്പയും സഹോദരനുമടങ്ങുന്നതാണ് കുടുംബം. കഠിനപ്രയത്‌നവും, ആത്മവിശ്വാസവും കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയും തനിക്കൊപ്പം ഉള്ളിടത്തോളം കാലം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പിടിക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് മജീസിയ ഉറച്ചു വിശ്വസിക്കുന്നത്.

ഈ ചെറുപ്രായത്തില്‍ തന്നെ ജില്ലാതലത്തിലും, ദേശീയതലത്തിലും, അന്തര്‍ദേശീയതലത്തിലും അനായാസം മെഡലുകള്‍ വാരിക്കൂട്ടിയ മജീസിയാ ഭാനുവെന്ന കോഴിക്കോട്ടുകാരിയുടെ നിശ്ചയഥാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകള്‍ നമ്മള്‍ ഓരോ മലയാളികളും മനഃപ്പാഠമാക്കിയിരിക്കേണ്ട ഒന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago