സൂപ്പര്‍താരമായി വരുണ്‍
ജയ്പൂര്‍: ഐ.പി.എല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായി. ലേലത്തില്‍ ചില താരങ്ങള്‍ അപ്രതീക്ഷിത നേട്ടമുണ്ടണ്ടാക്കിയപ്പോള്‍ മറ്റു ചിലര്‍ തഴയപ്പെടുകയും ചെയ്തു. 8.4 കോടി രൂപ വീതം ലഭിച്ച ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്കടും വരുണ്‍ ചക്രവര്‍ത്തിയുമാണ് ലേലത്തിലെ വിലപിടിപ്പുള്ള താരങ്ങളായത്.
കഴിഞ്ഞ ലേലത്തിലെ വില കൂടിയ ഇന്ത്യന്‍ താരമായിരുന്ന ഉനാട്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് തന്നെ ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. സ്പിന്നര്‍ വരുണിനാണ് ലേലത്തില്‍ ലോട്ടറിയടിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് 8.4 കോടിക്കു വരുണിനെ സ്വന്തമാക്കിയത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ് വരുണ്‍ ലേലത്തില്‍ ശ്രദ്ധേയനായത്. ഇംഗ്ലീഷ് താരം സാം കറെ 7.2 കോടിക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിലും ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാം 6.4 കോടിക്കു ഡല്‍ഹി കാപിറ്റല്‍സിലുമെത്തി. സൂപ്പര്‍ താരം യുവരാജ് സിങിനെ ലേലത്തിന്റെ ആദ്യറൗണ്ടണ്ടില്‍ ആരും വാങ്ങിയില്ലെങ്കിലും രണ്ടണ്ടാം തവണ ലേലത്തിനു വച്ചപ്പോള്‍ അടിസ്ഥാന വിലയായ ഒരു കോടിക്കു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ലേലത്തില്‍ നാലു പേര്‍ അഞ്ചുകോടി ക്ലബിലെത്തി. ഇന്ത്യന്‍ താരങ്ങളായ അക്‌സര്‍ പട്ടേല്‍, മോഹിത് ശര്‍മ, ശിവംദുബൈ, വിന്‍ഡീസ് താരം ബ്രാത് വെയ്റ്റ് എന്നിവര്‍ക്കാണ് അഞ്ചുകോടി രൂപ ലഭിച്ചത്. 20 ലക്ഷത്തില്‍നിന്ന് 4.8 കോടിയിലെത്തിയ പതിനേഴുകാരന്‍ പ്രഭ് സിമ്രാന്‍സിങ് ലേലത്തില്‍ താരമായി. സിമ്രാനെ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തമാക്കിയത്. പൊതുവേ മലയാളി താരങ്ങള്‍ക്ക് നിരാശയായിരുന്നെങ്കിലും 18കാരന്‍ ദേവ്ദത്ത് 20 ലക്ഷം രൂപ ലഭിച്ചു. കേരളത്തിന്റെ രഞ്ജി ടീം അംഗം ജലജ് സക്‌സേനയെ 20 ലക്ഷം രൂപക്ക് ഡല്‍ഹി സ്വന്തമാക്കി. ബ്രണ്ടന്‍ മക്കല്ലം, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍, ഉസ്മാന്‍ ക്വാജ, ഷോണ്‍ മാര്‍ഷ്, ഹാഷിം അംല, മുഷ്ഫിഖുറഹീം, ജോണി മോര്‍ക്കല്‍, കുശാല്‍ പെരേര, മനോജ് തിവാരി, ചേതേശ്വര്‍ പൂജാര, രാഹുല്‍ ശര്‍മ എന്നിവരെ ആരും സ്വന്തമാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."