HOME
DETAILS

ഡയാലിസിസ് സംവിധാന വിപുലീകരണം: ജനകീയസമിതി രൂപീകരിക്കുന്നു

  
backup
August 08 2017 | 07:08 AM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b5%80

 

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമം തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താലൂക്കുതല ജനകീയസമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് യൂനിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് തീരുമാനം.
നിലവില്‍ നൂറിലധികം രോഗികള്‍ക്ക് ആശ്വാസമാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍.
നിരവധി രോഗികള്‍ ഡയാലിസിസിന് അവസരം കാത്ത് അപേക്ഷയുമായി പുറത്തുമുണ്ട്. തീരദേശപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ കൂടുതല്‍ രോഗികളെ ഉള്‍കൊള്ളാന്‍ നിലവിലെ സൗകര്യം പര്യാപ്തമല്ല. സൗകര്യം വിപുലപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ക്ക് താലൂക്ക്തല സമിതികളുടെ രൂപീകരണത്തോടെ അവസരമൊരുങ്ങും. ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, അനിതാ കിഷോര്‍, സജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍.കെ ഹഫ്‌സത്ത് (തിരൂര്‍), ആതവനാട് മുഹമ്മദ് കുട്ടി (കുറ്റിപ്പുറം), മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വസീമ (കുറ്റിപ്പുറം), ടി.മുഹമ്മദ് ഇസ്മാഈല്‍ (ആതവനാട് ), താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മല്ലിക ടീച്ചര്‍, കല്‍പകഞ്ചേരി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ബാപ്പുട്ടി, തിരൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍, ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്, എ ശിവദാസന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, കെ ഷാഫി ഹാജി, കെ സെല്‍റ്റി, ദിലീപ് പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago