രാഹുല്‍ സുരക്ഷാ സംവിധാനം പോലും ഒഴിവാക്കുന്നതിന്റെ പിന്നിലെന്ത്- പ്രതിപക്ഷത്തോട് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ മറു ചോദ്യമെറിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വിദേശ യാത്രകളില്‍ പോലും രാഹുല്‍ ഗാന്ധി സുരക്ഷാ സംവിധാനം ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നും എന്താണ് അദ്ദേഹത്തിന് മറച്ചു വെക്കാനുള്ളതന്നും രാജ്‌നാഥ് ചോദിച്ചു. രാഹുല്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ല രാഹുല്‍ ഉപയോഗിച്ചത്. എ.സ്.പി.ജിയുടെ നിര്‍ദേശം രാഹുല്‍ അനുസരിച്ചില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാളെ അറസ്റ്റ് ചെയ്‌തെന്നും മന്ത്രി സഭയില്‍ അറിയിച്ചു.
രാഹുലിന്റെ ജീവന്‍ അപകടത്തിലാണെന്നു കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആരോപണത്തെ തുടര്‍ന്നായിരുന്നു രാജ്‌നാഥിന്റെ വിശദീകരണം. ബഹളത്തെത്തുടര്‍ന്നു ലോക്‌സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ഗുജറാത്തിലെ പ്രളയ ബാധിത ജില്ലയായ ബനാസ്‌കാന്ത സന്ദര്‍ശിക്കുന്നതിനിടെ ഓഗസ്റ്റ് നാലിനാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ് ഉണ്ടായത്. എസ്.പി.ജി ഉദ്യോഗസ്ഥന് സാരമായി പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."