HOME
DETAILS

പാലാ-തൊടുപുഴ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
August 08 2017 | 18:08 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95-2

പാലാ: റോഡ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം ഇവിടെ ഏകദേശം അറുപതിലേറെ വാഹനാപകടങ്ങളാണ് ഉണ്ടായത്. 10 പേരോളം അപകടങ്ങളില്‍ മരണപ്പെടുകയും 200ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഒരു ഡസനിലേറെ അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്.നിര്‍മാണത്തിലെ അപാകതയാണ് നാട്ടുകാര്‍ ആരോപിക്കുന്നതെങ്കിലും വാഹനങ്ങളുടെ അമിതവേഗവും ശ്രദ്ധയില്ലായ്മയും റോഡ് നിയമങ്ങളുടെ ലംഘനവുമാണ് അപകടനിരക്ക് കൂട്ടുന്നതെന്നാണ് പൊലിസ്, വാഹന വകുപ്പുകളുടെ നിഗമനം.
മഴക്കാലത്ത് വാഹനങ്ങള്‍ തെന്നിനീങ്ങുന്നതും ബ്രേക്കിങ് സംവിധാനം കാര്യക്ഷമമാകാത്തതും അപകടകാരണമാകുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഉള്‍പ്പെട്ട പാലാ-തൊടുപുഴ റോഡിലെ കടനാട് പിഴക് പാലമാണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി ഇ േപ്പാഴും തുടരുന്നത്.
ആധുനിക നിലവാരത്തില്‍ നിര്‍മിച്ച പാതയില്‍ പാലത്തിന് ഇരുവശങ്ങളിലെയും റാഡിലെ വളവും തിരിവും അതേപടി നിലനിര്‍ത്തിയിയിരിക്കയാണ്. കൊടും വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ പാലത്തിലെ വളവിലും തിരിവിലുംപെട്ട് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.
റോഡിലെ വളവിനുസൃതമായി പാലത്തിന്റെ വീതിയില്‍ മാറ്റം വരുത്താത്തതാണ് റോഡ് പരിചിതമല്ലാത്ത ഡ്രൈവര്‍മാര്‍ ഓടിച്ചുവരുന്ന വാഹനങ്ങള്‍ പാലത്തില്‍ നിയന്ത്രണംവിട്ട് അപകടങ്ങളില്‍പ്പെടുന്നതിന് ഇടയാക്കുന്നത്.
പാലത്തിലെ അശാസ്ത്രീയ മൂലം ചെറുതും വലുതുമായ മുപ്പതില്‍പ്പരം വാഹനാപകടങ്ങള്‍ ഈ ഭാഗത്ത് ഇതിനകം ഉണ്ടായിട്ടുണ്ട് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ പാലത്തിലെ വളവില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡില്‍നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതാണ് ഈ ഭാഗത്തെ ഗതാഗത പരിഷ്‌കാരം.
പാലാ ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റുന്നതിനുള്ള ബസ് സ്‌റ്റോപ്പും പാലത്തില്‍ തന്നെതാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന പാലത്തില്‍ വളരെയേറെ അപകടഭീഷണി സൃഷ്ടിക്കുന്നതാണ് നിലവിലെ സംവിധാനം.
പിഴക് ടൗണ്‍ കഴിഞ്ഞ് ഇറക്കത്തില്‍ വാഹനങ്ങള്‍ കുതിച്ചുപായുകയാണ്. ഇറക്കത്തോടൊപ്പം കൊടുംവളവും റോഡിലും. ഉയരമുള്ള വാഹനങ്ങള്‍ ഇവിടെ ഉലഞ്ഞ് മറിയുന്നത് പതിവാണ്. കൂടാതെ റോഡിന്റെ അനുപാതത്തില്ല പാലത്തിന്റെ നിര്‍മാണം. റോഡുകള്‍ ഇരുവശത്തും നേരെയും പാലം30 ഡിഗ്രിയോളം ചരിഞ്ഞുമാണ് നിര്‍മിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുത്തതിലെ അപാകതയാണ് ഈ വൈരുധ്യത്തിന് കാരണമത്രേ.
പാലത്തില്‍ കയറുന്ന വാഹനങ്ങള്‍ വേഗം നിയന്ത്രി ച്ചില്ലെങ്കില്‍ സ്വാഭാവികമായും എതിര്‍ദിശയിലെ ട്രാക്കിലേക്ക് പോകുന്ന അവസ്ഥയാണ്. കൂടാതെ പാലംഭാഗത്ത് ഓവര്‍ടേക്ക് ചെയ്താലും ഇതാണ് അവസ്ഥ.
ഇതേ സമയം മറുവശത്തുനിന്നും ഇറക്കത്തില്‍ വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ ട്രാക്ക്മാറിയെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതാണ് നിത്യസംഭവമെന്ന് നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago