മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം': ഗൃഹ സര്‍വെക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്ന്
പാലക്കാട്: 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' സമഗ്ര ശുചിത്വ പരിപാടിയുടെ ഭാഗമായി റിസോസ് പേഴ്‌സണ്‍മാര്‍ നടത്തുന്ന ഗൃഹ സര്‍വെക്ക് വീടുകളിലെത്തുമ്പോള്‍ പൊതുജനങ്ങള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കണം. 19 ചോദ്യങ്ങളുള്ള വിലയിരുത്തല്‍ ഫോമില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ പേര്, ജില്ല, വാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, പേര്, ഫോണ്‍ നമ്പര്‍, കുടുംബാംഗങ്ങളുടെ എണ്ണം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി, വീട്ടാവശ്യത്തിന് വാങ്ങുന്ന സാധനങ്ങള്‍ എങ്ങനെയാണ് കൊണ്ടുവരുന്നത്, അഴുകുന്നതും അഴുകാത്തതുമായ വസ്തുക്കള്‍ തരംതിരിക്കാറുണ്ടോ, അഴുകുന്ന മാലിന്യങ്ങള്‍ എന്ത് ചെയ്യുന്നു, അഴുകാത്ത മാലിന്യങ്ങള്‍ എന്ത് ചെയ്യുന്നു, വീട്ടിലെ കംപോസ്റ്റിങ് സംവിധാനം ഏത്, നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ, മാലിന്യം ശേഖരിക്കുന്നതിന് ബന്ധപ്പെട്ട തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏജന്‍സികള്‍ക്ക് നിശ്ചിത തുക നല്‍കാന്‍ തയ്യാറാണോ, വീട്ടില്‍ കംപോസ്റ്റ് കുഴി നിര്‍മിച്ച് വളമാക്കാന്‍ താത്പര്യമുണ്ടോ, അടുക്കളയിലേയും കുളിമുറിയിലേയും പാഴ്ജലം എന്ത് ചെയ്യുന്നു, പാഴ്ജലക്കുഴി നിര്‍മിച്ച് തരണമോ, സെപ്റ്റിക് ടാങ്ക് നിറഞ്ഞാലുള്ള പരിഹാരമാര്‍ഗമെന്ത് എന്നീ 19 ചോദ്യങ്ങള്‍ക്ക് നേരെയുള്ള കോളങ്ങളില്‍ അനുയോജ്യമായ ഉത്തരത്തിന് നേരെ ശരി ചിഹ്നം രേഖപ്പെടുത്തണം.
വാര്‍ഡ്തലത്തില്‍ നടത്തുന്ന ഗൃഹ സര്‍വെയുടെ റിപ്പോര്‍ട്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ ക്രോഡീകരിച്ച് ഓഗസ്റ്റ് 15ന് ജില്ലാതല സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹരിതകേരളം പദ്ധതിയില്‍ വീടുകള്‍ തോറും അവലംബിക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."