HOME
DETAILS

ചെറുകുളത്തൂരില്‍നിന്ന് വീണ്ടുമൊരു ശുഭവാര്‍ത്ത: മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറി

  
backup
August 08, 2017 | 9:16 PM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

കോഴിക്കോട്: പെരുവയല്‍ പഞ്ചായത്തിലെ ചെറുകുളത്തൂര്‍ ഗ്രാമത്തില്‍നിന്ന് മൃതദേഹം പഠനാവശ്യത്തിനു നല്‍കാന്‍ നേരത്തെ സമ്മതപത്രം നല്‍കിയ 19 പേരില്‍ ആദ്യം മരിച്ചയാളുടെ മൃതദേഹം കൈമാറി. ചെറുകുളത്തൂര്‍ പുത്തന്‍പറമ്പത്ത് പുറായില്‍ കൃഷ്ണന്‍നായരു(79)ടെ മൃതദേഹമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിന് കൈമാറിയത്.

160 പേരുടെ കണ്ണ് ദാനം ചെയ്ത് മുന്നൂറില്‍പ്പരം പേര്‍ക്ക് വെളിച്ചം നല്‍കിയ ഗ്രാമം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുകുളത്തൂര്‍ കെ.പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് നേത്രദാന ഗ്രാമം പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കോഴിക്കോട് താലൂക്കിലെ ചുരുക്കം ചില എ ഗ്രേഡ് വായനശാലകളില്‍ ഒന്നാണിത്. രക്തദാനത്തില്‍ തുടങ്ങി മുന്നൂറില്‍പ്പരം പേര്‍ക്ക് വെളിച്ചം നല്‍കിയ ചെറുകുളത്തൂര്‍ പ്രദേശത്തുകാര്‍ അവയവദാന പ്രഖ്യാപനവും നടത്തി ജില്ലയ്ക്കും സംസ്ഥാനത്തിനും വേറിട്ട മാതൃകയൊരുക്കിയ പ്രദേശംകൂടിയാണ്.
മരണാനന്തരം മെഡിക്കല്‍ കോളജിന് ശരീരം നല്‍കാന്‍ സമ്മതപത്രം നല്‍കിയ 19 പേരില്‍ രക്തദാനം, നേത്രദാനം, അവയവദാനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ബോധവല്‍ക്കരണമുള്‍പ്പെടെ നേതൃത്വം നല്‍കിയ പുത്തന്‍പറമ്പത്ത് പുറായില്‍ കൃഷ്ണന്‍ നായരുടെ മൃതദേഹമാണ് മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിന് ആദ്യം നല്‍കിയതെന്ന പ്രത്യേകതയുമുണ്ട്.
മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തില്‍ ചെയര്‍മാന്‍ കെ.ആര്‍ സുബ്രഹ്മണ്യന്‍ അനാട്ടമി വിഭാഗം മേധാവി ഡോ. ജയശ്രീക്ക് മൃതദേഹവും സമ്മതപത്രവും കൈമാറി.
അനാട്ടമി വിഭാഗം ടെക്‌നീഷ്യന്‍ ശെല്‍വരാജ്, വായനശാല പ്രസിഡന്റ് ഇ. വിശ്വനാഥന്‍, ടി.എം ചന്ദ്രശേഖരന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി മാധവന്‍, എം.ടി.രവീന്ദ്രന്‍, ആശുപത്രി ജീവനക്കാര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  10 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  10 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  10 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  10 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  10 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  10 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  10 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  10 days ago
No Image

എന്തുകൊണ്ടാണ് ദുബൈയിൽ ഇത്രയധികം കീറ്റ ഫുഡ് ഡെലിവറി റൈഡർമാരുള്ളതെന്നറിയാമോ?

uae
  •  10 days ago
No Image

കോട്ടയത്ത് അതിർത്തി തർക്കത്തെ തുടർന്ന് ആക്രമണം: വീട്ടമ്മയുടെയും മകളുടെയും മുഖത്ത് അയൽവാസി കീടനാശിനി സ്പ്രേ ചെയ്തു

Kerala
  •  10 days ago