നടന് ഗീഥാസലാം അന്തരിച്ചു
ഓച്ചിറ: സിനിമാ സീരിയല്‍ നടന് ഞക്കനാല്‍ പാറയില്‍ പടീറ്റതില്‍ ഗീഥാസലാം(72) അന്തരിച്ചു. 82 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡിയില്‍ ഉദ്യോഗസ്ഥനായിരുന്ന സലാം 13 വര്‍ഷത്തിന്ശേഷം രാജിവെക്കുകയായിരുന്നു. 1972ല്‍ മാണി കോയ കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ച സലാം അവസാനമായി അഭിനയിച്ചത് തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലാണ്.
സീരിയലില്‍ ആദ്യമായി അഭിനയിച്ചത് മമ്മൂട്ടി നിര്‍മ്മിച്ച 'ജ്വാലയായ്'ലാണ് . ഏഴിലം പാലയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. വളരെ ചെറുപ്പത്തില്‍ തന്നെ നാടകരംഗത്തെത്തിയ ഗീഥാസലാം കോട്ടയം നാഷണല്‍ തീയേറ്റര്‍, കായംകുളം കെ.പി.എ.സി, ചങ്ങനാശ്ശേരി ഗീഥ, ഓച്ചിറ നാടക രംഗം എന്നീ സമിതികളില്‍ കൂടി ശ്രദ്ധേയനായി.
തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകത്തില്‍ ഉസ്മാന്‍കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിന് കേരളസര്‍ക്കാറിന്റെ ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കേതെരുവ് ജുമാമസ്ജിതില്‍. ഭാര്യ: റഹ്മാനത്ത് ബീവി. മക്കള്‍: ഷെഫാര് മുബമ്മദ്, ഷാന്മുഹമ്മദ്. മരുമക്കള്‍: അന്‍സിയ, ഷംല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."