HOME
DETAILS
MAL
ശബരിമല മേല്‍ശാന്തി നിയമനം: ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി
backup
August 09 2017 | 01:08 AM
കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരില്നിന്നുമാത്രം അപേക്ഷ ക്ഷണിച്ചതിനെതിരായ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് തേടി.
കോട്ടയം മൂലവട്ടം സ്വദേശി വിഷ്ണു നാരായണനാണ് ഹരജി നല്‍കിയിരുന്നത്. 2002ലെ ആദിത്യന് കേസില്‍ പൂജാരിമാരുടെയും ശാന്തിക്കാരുടെയും നിയമനങ്ങളില്‍ വിവേചനം പാടില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 2014ല്‍ ജാതി, കുലം എന്നീ വേര്‍തിരിവില്ലാതെ ശാന്തി നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള കത്ത് ദേവസ്വം സെക്രട്ടറി വിവിധ ദേവസ്വം കമ്മിഷണര്‍മാര്‍ക്ക് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."