സി.പി.എം പ്രവര്‍ത്തകനും മാതാവിനും വെട്ടേറ്റു
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം. മാതാവിനും മകനും വെട്ടേറ്റു. ചെറുവാഞ്ചേരി വില്ലേജ് ഓഫിസിനു സമീപം നെല്ലേരി ചാലില്‍ പൂവാടന്‍ സജിത്ത് (28), അക്രമം തടയാനെത്തിയ മാതാവ് രജനി (50) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. ഇരുമ്പ് ദണ്ഡുകളും വടിവാളുകളുമായി എത്തിയ സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. സജിത്തിനെ അക്രമിക്കുന്നതുകണ്ട് തടയാനെത്തിയതായിരുന്നു രജനി. സജിത്തിന്റെ ഇരുകാലുകള്‍ക്കും കൈകള്‍ക്കും രജനിയുടെ വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരിയില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിച്ചു. പിന്നില്‍ ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വമാണെന്ന് സി.പി.എം ആരോപിച്ചു. ആര്.എസ്.എസ് തങ്ങളുടെ കൊലക്കത്തി താഴെ വയ്ക്കാന്‍ തയാറാവുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ചെറുവാഞ്ചേരിയില്‍ ഉണ്ടായ സംഭവമെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."