ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: സംസ്ഥാനത്തെ ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്കാന് സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷനാണ് ഹരജി നല്‍കിയിത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2014 ല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളൊഴികെയുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ടൂ സ്റ്റാര്‍ ഹോട്ടലുകളടക്കമുള്ളവ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങി.
എന്നാല്‍ പുതിയ സര്‍ക്കാര്‍ ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതു വിവേചനപരമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
2014 മാര്‍ച്ച് 31 വരെ ബാര്‍ ലൈസന്‍സുണ്ടായിരുന്ന ഹോട്ടലുകള്‍ക്ക് മുഴുവന്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
ഈ സാഹചര്യത്തില്‍ ടൂ സ്റ്റാര്‍ ഹോട്ടലുകളടക്കമുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്കാന് നിര്‍ദേശം നല്‍കണമെന്നും അസോസിയേഷന് നല്കിയ നിവേദനം പരിഗണിച്ചു തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."