HOME
DETAILS

വാടകവീട്ടില്‍ ദുരിത ജീവിതം

  
backup
August 09, 2016 | 9:01 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf


സ്വന്തം ലേഖകന്‍തലശ്ശേരി: പ്രായമായ തന്റെ മകള്‍ക്കൊപ്പം കഴിയുമ്പോള്‍ കുഞ്ഞമ്മയുടെ മനസില്‍ നിന്ന് ആധിയൊഴിയുന്നില്ല. സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാത്തപ്പോള്‍ എങ്ങിനെ മകള്‍ക്കൊപ്പം സമാധാനമായി ഉറങ്ങാനാകുമെന്നാണ് കുഞ്ഞമ്മയുടെ ചോദ്യം. 15 വര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പിന്നീട് തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപത്തെ കട വരാന്തകളിലായിരുന്നു വര്‍ഷങ്ങളോളം കുഞ്ഞമ്മയുടെയും കുടുംബത്തിന്റെയും അന്തിയുറക്കം. വിവാഹപ്രായമെത്തിയ മകളുടെ സുരക്ഷയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ കുഞ്ഞമ്മയ്ക്കു വാടക വീട്ടിലേക്കു മാറേണ്ടി വന്നു. വിവിധ ജോലിചെയ്തു മിച്ചം കിട്ടിയ തുക ഉപയോഗിച്ചാണു വാടക താമസം തുടങ്ങിയത്. 10 വര്‍ഷത്തിലേറെയായി ലോട്ടറി വില്‍ക്കുന്ന ഇവര്‍ക്ക് ഇന്ന് ഇതില്‍ നിന്ന് അഷ്ടിക്കു പോലും വക കണ്ടെത്താനാവുന്നില്ല. 1000 രൂപ മാസ വാടകയില്‍ വടക്കുമ്പാട് മണോളി ദിനേശ് ബീഡി ക്കമ്പനിക്ക് സമീപമാണ് കുഞ്ഞമ്മയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍, ഏതു സമയവും വാടക വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കുഞ്ഞമ്മയുടെ കുടുംബം.
മകള്‍ സുമിത്ര പ്ലസ് ടു പാസ്സായെങ്കിലും പണമില്ലാത്തതിനാല്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ സുധീഷിനു സ്‌കോളര്‍ഷിപ്പു ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു മാസമായി വില്ലേജ് ഓഫിസില്‍ കയറി ഇറങ്ങുകയാണു കുഞ്ഞമ്മയിപ്പോള്‍. തെരുവില്‍ ജീവിച്ച ദലിതയായ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് തരില്ലെന്നാണത്രെ വില്ലേജ് അധികൃതരുടെ മറുപടി. ഇതു കാരണം മകനു സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുമോയെന്ന ആധിയിലാണ് ഈ നാല്‍പ്പതുകാരി. ഒരു തുണ്ട് ഭൂമി പോലുമില്ലാത തങ്ങള്‍ക്കു സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇതു വരെയായും ലഭിച്ചിട്ടില്ലെന്നും കുഞ്ഞമ്മ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  7 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  7 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  7 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  7 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  7 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  7 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ

Kerala
  •  7 days ago