നാട്ടുകാരും എസ്റ്റേറ്റ് അധികൃതരും തമ്മില്‍ വീണ്ടും സംഘര്‍ഷം
മേപ്പാടി: കോട്ടനാട് പ്ലാന്റ്റേഷനിലെ വഴി തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാരും എസ്റ്റേറ്റ് അധികൃതരും തമ്മില്‍ സ്ഥലത്ത് വീണ്ടും സംഘര്‍ഷം ഉണ്ടായി.
പൊലിസ് സംരക്ഷണയില്‍ വേലി കെട്ടാന്‍ എത്തിയ എസ്റ്റേറ്റ് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലിസ് ഇടപെട്ടു. വീണ്ടും വേലി കെട്ടാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് യുവജന നേതാക്കളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാവിലെയാണ് അനുകൂലമായ കോടതി ഉത്തരവുമായി പൊലിസ് സന്നാഹത്തോടെ എസ്റ്റേറ്റ് അധികൃതര്‍ വേലി കെട്ടാന്‍ എത്തിയത്. എന്നാല്‍, നാട്ടുകാര്‍ വേലി കെട്ടാന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തതോടെ പൊലിസ് ഇടപെട്ടു. ഇത് തടയാന്‍ എത്തിയവരെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പൊലിസ് അറസ്റ്റ് ചെയ്തു.
മുന്‍പ് റോഡില്‍ കുഴി എടുക്കുന്നവരെ തടയന്‍ എത്തിയ വയോധികയെയും പിഞ്ചു കുഞ്ഞിനേയും ഉള്‍പ്പെടെ ഉപദ്രവിച്ചു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടും നടപടി എടുക്കാത്ത പൊലിസ് 2016 ലെ കോടതി ഉത്തരവിന്റ പേരി നാട്ടുകാരെ ഉപദ്രവിക്കുകയാണ് എന്നാണ് ജനതാദള്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."