ഹജ്ജ് 2017: സൂര്യതാപം നേരിടാന്‍ വിപുലമായ പദ്ധതികള്‍, പകര്‍ച്ച വ്യാധി ഭീതികളില്ല: ഹജ്ജ് മന്ത്രി
മക്ക: ഏറ്റവും ഉയര്‍ന്ന തോതിലുള്ള ചൂടിലാണ് ഈ വര്‍ഷം ഹജ്ജ് എന്നതിനാല്‍ സൂര്യതാപം മൂലമുള്ള അപകടങ്ങള്‍ നേരിടാന്‍ വിപുലമായ പദ്ധതികള്‍ ഹജ്ജ് മന്ത്രാലയം ഒരുക്കി തുടങ്ങി. സൂര്യതാപം നേരിടാനും ആവശ്യമായ ചികിത്സ നല്‍കാനും ആരോഗ്യ മന്ത്രാലയവും പ്രത്യേക പദ്ധതികളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ മക്ക, മദീന, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന സജ്ജീകരണങ്ങള്‍ക്ക് പുറമെ പുതിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സൂര്യതാപമേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സ നല്‍കാന്‍ പ്രത്യേകപരിശീലനം ലഭിച്ച ജോലിക്കാര്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായ ആശുപത്രികള്‍ എന്നിവ ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. സൂര്യതാപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ബോധവല്‍ക്കരണത്തിനായി ഹജ്ജ് ക്യാമ്പുകളിലും മുതവ്വിഫുമാരുടെ ഓഫിസുകളും കേന്ദ്രീകരിച്ചു വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട് .
അതേസമയം, ഹജ്ജ് സീസണില്‍ പകര്‍ച്ചവ്യാധി ഭീഷണിയെകുറിച്ചു ഭീതിയില്ലെന്നു ഹജ്ജ്, ഉംറ മന്ത്രി ഡോ: മുഹമ്മദ് ബിന്‍തന്‍ പറഞ്ഞു. യമനില്‍ കോളറ വ്യാപകമായ സാഹചര്യത്തില്‍ യമന്‍ തീര്‍ഥാടകര്‍ വഴി ഉണ്ടായേക്കാവുന്ന കോളറ വ്യാപന ഭീതി തടയാനും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പകര്‍ച്ചവ്യാധികള്‍ രാജ്യത്തെത്താതെ നോക്കുന്നതിനുമുള്ള ശക്തമായ നടപടികള്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുത്തിവയ്പ്പുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇതുവരെ എത്തിയ തീര്‍ത്ഥാടകരുടെ ആരോഗ്യസ്ഥിതി ഭദ്രമാണെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."