ദാരിദ്ര്യത്തോടും നിരക്ഷരതയോടും 'ക്വിറ്റ് ഇന്ത്യ' പറയും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അടുത്ത അഞ്ചുകൊല്ലം രാജ്യം നിര്‍ണായക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമെന്നും ദാരിദ്ര്യത്തോടും നിരക്ഷരതയോടും അഴിമതിയോടും 'ക്വിറ്റ് ഇന്ത്യ' (ഇന്ത്യ വിടുക) എന്ന് പറയുന്ന വിപുലമായ നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോക്‌സഭയില്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2022 ഓടെ വര്‍ഗീയ സംഘര്‍ഷങ്ങളും ജാതി വിവേചനങ്ങളും അഴിമതിയും ഇല്ലാത്ത പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞ എടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 1857 ന് ശേഷം വ്യത്യസ്ത കാലങ്ങളില്‍ ഉയര്‍ന്നുവന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. 1942 ലേത് 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്നതായിരുന്നുവെങ്കില്‍ 'പ്രവര്‍ത്തിക്കും, പ്രവര്‍ത്തിച്ച് കാണിക്കും' എന്നതാണ് ഇന്നത്തെ ശബ്ദം.
ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തവര്‍ക്കും എതിര്‍ത്തവര്‍ക്കും ചരിത്രത്തില്‍ സ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷസോണിയാഗാന്ധി പറഞ്ഞു.
വിദ്വേഷവും വര്‍ഗീയതയും രാജ്യത്ത് ഉയര്‍ന്നുവരുന്നു. രാജ്യത്ത് മതേതര്വവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാണ്. ജനാധിപത്യത്തിന്റെ വേരുകള്‍ തകര്‍ക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷികദിനമായ ഇന്നലെ ലോക്‌സഭയില്‍ നടന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
സമത്വം, സാമൂഹ്യ നീതി, നിയമം എന്നിവയുടെ അടിസ്ഥാനത്തിലുള്ള സംവിധാനത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കിയുള്ള ജനാധിപത്യത്തിന്റെ വേരുകള്‍ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സോണിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."