ആരാധനാലയങ്ങള്‍ നാടിന്റെ വഴിവിളക്കാകണം: ഹൈദരലി തങ്ങള്‍
പേരാമ്പ്ര: മനുഷ്യനെ മനുഷ്യനാക്കുന്നതിന് വേണ്ടിയാണ് ആരാധനാലയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും നാടിന്റെ ഐശ്വര്യവും വിളക്കുമായി മാറാന്‍ കഴിയുന്ന മഹത്തായ ധര്‍മമാണ് പള്ളികള്ചെയ്യുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. നവീകരിച്ച കായണ്ണ വലിയ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടര നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ഹൈദ്രോസ് പളളിയായി അറിയപ്പെട്ടിരുന്ന കായണ്ണ വലിയ ജുമാമസ്ജിദിന്റെ രണ്ടാമത്തെ നവീകരണ ഉദ്ഘാടനമാണ് നടന്നത്.
ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് സി. അബ്ദുറഹിമാന് ഹാജി അധ്യക്ഷനായി. 30 വര്‍ഷം മഹല്ലിന്റെ കാരണവരായും കമ്മിറ്റി പ്രസിഡന്റായും നിസ്വാര്‍ഥ സേവനം നിര്‍വഹിക്കുന്ന അബ്ദുറഹിമാന് ഹാജിയെയും കാലതാമസമില്ലാതെ പണി പൂര്‍ത്തീകരിച്ച നിര്‍മാണ കമ്മിറ്റിയുടെ സാരഥി സി.കെ കുഞ്ഞബ്ദുല്ല ഹാജിയേയും, എന്‍ജിനീയര്‍ ഹബീബിനേയും ചടങ്ങില്‍ ആദരിച്ചു.
അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍, സാബിക്ക് പുല്ലുര്, എം.എം മുഹയിദ്ദീന്‍ പി.എം കുഞ്ഞിക്കണ്ണന് (നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) എ.എം രാമചന്ദ്രന് (കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ടി. മുഹമ്മദ് മാസ്റ്റര്‍, പാറപ്പുറത്ത് അബ്ദുറഹിമാന് ഹാജി, ടി.കെ ഇബ്രാഹിം സംബന്ധിച്ചു. മത സൗഹാര്‍ദ സമ്മേളനം സ്വാമി ആത്മദാസ് യമി ധര്‍മ പക്ഷ ഉദ്ഘാടനം ചെയ്തു. റവ. ഫാദര്‍ ഡോ. അബ്രഹാം കാവില്‍ പുരയിടത്തില്‍, റഫീക്ക് സക്കരിയ്യ ഫൈസി, വി.പി അബ്ദുല്‍ സലാം മാസ്റ്റര്‍, മുച്ചിലോട്ട് നാരായണന് സംസാരിച്ചു. ടി.പി നാസര്‍ സ്വാഗതവും എം.പി.എ റഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."