HOME
DETAILS
MAL
ഇന്ത്യയിലെ അതിവേഗ 'ട്രെയിന്‍ 18' ട്രയല്‍ റണ്ണിനിടെ കല്ലേറ്; ചില്ല് പൊട്ടി
backup
December 21 2018 | 03:12 AM
ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിവേഗ എന്‍ജിനില്ലാ ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടെ കല്ലേറ്. പ്രധാനമന്ത്രി നരേന്ദ്ര നാളെ ഉദ്ഘാടനം ചെയ്യുന്ന 'ട്രെയിന്‍ 18' നാണ് കല്ലേറ് കിട്ടിയത്. ഇതേത്തുടര്‍ന്ന് ജാലകത്തിന്റെ ചില്ല് പൊട്ടി.
ആഗ്ര- ന്യൂഡല്‍ഹി റൂട്ടിലാണ് ട്രയല്‍ റണ്‍ നടത്തിയിരുന്നത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്) ചീഫ് ഡിസൈന്‍ എന്‍ജിനിയറും ട്രെയിനിലുണ്ടായിരുന്നു. ചില സാമൂഹ്യദ്രോഹികള്‍ ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഐ.സി.എഫ് വക്താവ് ജി.വി വെങ്കടേഷന്‍ പറഞ്ഞു.
നവംബറില്‍ ട്രെയിനിന്റെ ആദ്യ ട്രയല്‍ റണ്‍ മൊറാദാബാദ്- രാംപുര്‍ റൂട്ടില്‍ വിജയകരമായി നടത്തിയിരുന്നു. വ്യത്യസ്ത വേഗങ്ങളിലാണ് ട്രെയിന്‍ ഓടിച്ചുനോക്കിയത്.
ശതാബ്ദി ട്രെയിനുകള്‍ക്കു പകരമായാണ് ട്രെയിന്‍ 18 ഇറക്കുന്നത്. മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."