ഭരണഘടന സാക്ഷരതാ ജില്ലാ സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ: ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടി ജില്ലാ സംഗമം കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്നു. സംഗമം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭ, സംസ്ഥാന സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവ സംയുക്തമായാണ് ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ഏകദേശം 50 ലക്ഷം ആളുകളെ ഭരണഘടനയെക്കുറിച്ച് സാക്ഷരരാക്കുകയാണ് ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി ഒരുലക്ഷം റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കും. എഴുപതിനായിരം പേര്‍ തുല്യതാ പഠിതാക്കളായിരിക്കും. സംസ്ഥാനത്തെ 21,908 വാര്‍ഡുകളിലായി നടക്കുന്ന സാക്ഷരതാ പരിപാടി ജനുവരി 26നു സമാപിക്കും. ഹയര്‍സെക്കന്‍ഡറി തുല്യത രണ്ടാംവര്‍ഷ ക്ലാസ് ഉദ്ഘാടനവും ചടങ്ങില്‍ നടത്തി. ഭരണഘടന സാക്ഷരതയോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്‌ലെറ്റ് ചടങ്ങില്‍ എംഎല്‍എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗം എ ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വ. കിഷോര്‍ലാല്‍ ക്ലാസെടുത്തു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കൗണ്‍സിലര്‍ അജി ബഷീര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ ജെ ലീന, സീനിയര്‍ ലക്ചറര്‍ കെ കെ സന്തോഷ്‌കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയി, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."