HOME
DETAILS

പ്രതിഛായ വീണ്ടെടുക്കാന്‍ ശരീഫിന്റെ റാലി; ജന്മനാട്ടില്‍ ഇന്ന് സമാപിക്കും

  
backup
August 10, 2017 | 2:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9b%e0%b4%be%e0%b4%af-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


ഇസ്്‌ലാമാബാദ്: പുറത്താക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പ്രതിഛായ മെച്ചപ്പെടുത്താന്‍ റാലി തുടങ്ങി. പാനമ പേപ്പര്‍ കേസില്‍ ഉള്‍പ്പെട്ടാണ് നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയത്. രണ്ടാഴ്ച മുന്‍പായിരുന്നു പുറത്താക്കിയത്. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നായിരുന്നു സുപ്രിംകോടതിയുടെ കണ്ടെത്തല്‍.
ഇന്നലെയാണ് സുരക്ഷാ ഭീഷണി വകവയ്ക്കാതെ ഇസ്‌ലാമാബാദിലെ പഞ്ചാബ് ഹൗസില്‍ നിന്ന് സ്വദേശമായ ലാഹോറിലേക്ക് റാലി തുടങ്ങിയത്. ആരോപണ വിധേയരായ നവാസ് ശരീഫിന്റെ മക്കളുടെ പേരും ചിത്രവും റാലിക്ക് നേതൃത്വം നല്‍കുന്ന വാഹനത്തില്‍ പതിച്ചിട്ടുണ്ട്. 300 കി.മി താണ്ടുന്ന റാലി ഇന്ന് വൈകിട്ട് ലാഹോറില്‍ സമാപിക്കും. പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) അനുയായികളായ ആയിരത്തിലേറെ പേര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
നവാസ് ശരീഫ് ഇപ്പോഴും തങ്ങളുടെ പ്രധാനമന്ത്രിയാണെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ശരീഫിന്റെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ സിംഹത്തെയും ഉയര്‍ത്തിക്കാട്ടിയാണ് പ്രകടനം. മൂന്നാം തവണയാണ് ശരീഫ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുന്നത്. ജൂലൈ 28 നാണ് അവസാനമായി നവാസ് ശരീഫിനെ കോടതി അയോഗ്യനാക്കുന്നത്.
നവാസ് ശരീഫിന്റെ കുടുംബത്തിനെതിരേ ക്രിമിനല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ നവാസ് ശരീഫ് യു.എ.ഇയിലെ ഒരു കമ്പനിയുടെ ചെയര്‍മാനായിരുന്നു.
ഇക്കാര്യം അദ്ദേഹം മറച്ചുവച്ചു. എന്നാല്‍ തന്നെ പുറത്താക്കിയ നടപടി ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് നവാസ് ശരീഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ നേതാവിന് വലിയ വെല്ലുവിളികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരീഫിന്റെ അടുത്ത അനുയായി ശാഹിദ് ഖാഖാന്‍ അബ്ബാസിയാണ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി. നവാസ് ശരീഫിന്റെ വാക്കുകളാണ് അബ്ബാസിയും ഇതേകാര്യത്തില്‍ പ്രതികരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  5 hours ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  5 hours ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  5 hours ago
No Image

പ്രഖ്യാപിച്ച ധനസഹായം എപ്പോള്‍?; ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ 

Kerala
  •  5 hours ago
No Image

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു; വിട്ടയച്ചത് 44 കോടി രൂപ നൽകിയതിന് പിന്നാലെ

National
  •  6 hours ago
No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  6 hours ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  6 hours ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  6 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  6 hours ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  7 hours ago