ചെക്ക് റിപബ്ലിക്കില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 13 മരണം
പ്രാഗ്: ചെക്ക് റിപബ്ലിക്കില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 13 തൊഴിലാളികള്‍ മരിച്ചു. പത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള നഗരമായ കാര്‍വിനായിലെ ഖനിയിലാണു സംഭവം. മെതൈന്‍ വാതകം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണു വിവരം.
പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണു സംഭവം. രാജ്യത്തെ മുന്‍നിര കല്‍ക്കരി കമ്പനിയായ സി.എസ്.എമ്മിലെ ഖനിയില്‍ ഏകദേശം 800 മീറ്റര്‍ താഴ്ചയില്‍ വാതകം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിനുപിറകെ തീ പടര്‍ന്നുപിടിച്ചതു രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.
ഇതാണ് മരണസംഖ്യ വര്‍ധിക്കാനും കാരണമായത്. ഖനിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ പ്രവര്‍ത്തനം തുടരുകയാണെന്ന് കമ്പനി മാനേജര്‍ അറിയിച്ചു. മരിച്ചവരില്‍ 11 പേര്‍ പോളിഷ് പൗരന്മാരും രണ്ടുപേര്‍ ചെക്ക് റിപബ്ലിക്കുകാരുമാണ്.
ചെക്ക് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖന കമ്പനിയായ ഒ.കെ.ഡിയുടെ തൊഴിലാളികളാണ് ഇവരെല്ലാം.ചെക്ക് പ്രധാനമന്ത്രി ആന്ധ്രെജ് ബാബിസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കിയുമായി രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചു ചര്‍ച്ച ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."