HOME
DETAILS

ഐ.ഒ.സി ഫറോക്ക് ഡിപ്പോയിലെ തൊഴിലാളി തര്‍ക്കം പരിഹരിച്ചു

  
backup
December 21, 2018 | 8:18 PM

%e0%b4%90-%e0%b4%92-%e0%b4%b8%e0%b4%bf-%e0%b4%ab%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86

 

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫറോക്ക് ഡിപ്പോയില്‍ സ്ഥാപിച്ച ഇന്ധനം നിറക്കുന്ന നീളം കൂടിയ ഫില്ലിങ് ആം സംവിധാനം സംബന്ധിച്ച് നിലനിന്നിരുന്ന തൊഴിലാളി തര്‍ക്കം പരിഹരിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. മൂന്നു ദിവസമായി തുടരുന്ന പണിമുടക്കിനെ തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെ ഐ.ഒ.സി പമ്പുകള്‍ ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങിയിരുന്നു. നീളം കൂടിയ ഫില്ലിങ് ആം ഉപയോഗിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഉടന്‍ പരിശീലനം നല്‍കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. ടാങ്കര്‍ ലോറി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച് നിലവിലുള്ള കാലതാമസം ഒഴിവാക്കാനും കൗണ്ടറിലെത്തുന്ന തൊഴിലാളിക്ക് ഒരുമണിക്കൂറിനകം കാര്‍ഡ് പുതുക്കി നല്‍കാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. പ്ലാനിങ് ഡിസ്‌പ്ലേ സംവിധാനം പുതുക്കുന്നതിനും നടപടി സ്വീകരിക്കണം. കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ എ.ഡി.എം രോഷ്ണി നാരായണന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ കെ. മനോജ് കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് തുറക്കാതെ രക്ഷയില്ല; എണ്ണവില കുതിക്കുന്നു; അങ്കലാപ്പിൽ ലോകരാഷ്ട്രങ്ങൾ

International
  •  a month ago
No Image

ഇറാൻ്റെ വെല്ലുവിളിക്ക് മറുപടി; ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ബ്രിട്ടനും ജപ്പാനും ഉൾപ്പെടെ ആറ് രാജ്യങ്ങൾ

Kerala
  •  a month ago
No Image

കണ്ണൂരില്‍ സുധാകരനില്ല; തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍; നേമത്ത് ശബരീനാഥന്‍; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി 

Kerala
  •  a month ago
No Image

ഫുക്കറ്റിൽ നിന്ന് ബംഗളൂരുവിലേക്ക് പറന്ന‌ ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്ങ്‌, യാത്രക്കാർ സുരക്ഷിതർ

National
  •  a month ago
No Image

യുകെയിലെ നഗരത്തില്‍ പാന്‍മസാല ചവച്ചുതുപ്പി; ഇന്ത്യക്കാര്‍ക്ക് ലക്ഷങ്ങള്‍ പിഴ 

International
  •  a month ago
No Image

വി അബ്ദുറഹ്മാന്‍ തിരൂരില്‍; കൊണ്ടോട്ടിയില്‍ ഡോ പി ജിജി; മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

മാസപ്പിറവി ദൃശ്യമായി; ഒമാനിൽ നാളെ ചെറിയ പെരുന്നാൾ

oman
  •  a month ago
No Image

ഇസ്റാഈൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട ഇറാനിലെ ആണവ കേന്ദ്രത്തെക്കുറിച്ച് അറിയില്ലെന്ന് യുഎൻ

International
  •  a month ago
No Image

കിം ജോങ് ഉന്നിന് വൻ വിജയം; ഉത്തരകൊറിയയിൽ 99.93 ശതമാനം വോട്ടും തൂത്തുവാരി വർക്കേഴ്സ് പാർട്ടി

International
  •  a month ago
No Image

'പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ല; കോണ്‍ഗ്രസില്‍ തുടരുമെന്ന് കെ സുധാകരന്‍

Kerala
  •  a month ago