സോളാര്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകള്‍ സ്ഥാപിച്ച സോളാര്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി.
ഗൂഡല്ലൂര്‍ നഗരസഭയില്‍ 4,5,6,19 വാര്‍ഡുകള്‍ നഗരത്തോട് ചേര്‍ന്നവയും ബാക്കിയുള്ള വാര്‍ഡുകളില്‍ വൈദ്യുതി ലഭിക്കാത്ത പ്രദേശങ്ങളില്‍ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത് അനുഗ്രഹമായിരുന്നു. നഗരസഭയില്‍ മലയോര വികസന ഫണ്ട് ഉപയോഗിച്ച് 350 തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ വിളക്കുകള്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കകം തകരാറായി തുടങ്ങിയിരുന്നു. എന്നാല്‍ വേണ്ട സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതിനാല്‍ വിളക്കുമരങ്ങള്‍ മിക്കതും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ സ്ഥാപിച്ച ബറ്ററികളും സോളാര്‍ പാനലുകളും മോഷണം പോയിട്ടുണ്ട്. വിളക്കുകള്‍ കത്താതായതോടെ വന്യമൃഗങ്ങളെ ഭയന്ന് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."