ജില്ലാ ആസൂത്രണ സമിതി യോഗം: 302.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 4516 പദ്ധതികളിലായി 302.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളുടെയും കല്‍പ്പറ്റ നഗരസഭയുടെയും പദ്ധതികള്‍ സമിതി അംഗീകരിച്ചു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഊന്നല്‍ നല്‍കിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതികള്‍ തയാറാക്കിയത്.
ജില്ലയിലെ 27 പഞ്ചായത്തുകളും കൂടി 238.45 കോടി അടങ്കല്‍ തുക വരുന്ന 4046 പദ്ധതികളാണ് അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ സേവന മേഖലക്കാണ് കൂടുതല്‍ തുക നീക്കിവെച്ചത്. 112.83 കോടി രൂപ. ഉല്‍പ്പാദന മേഖലയില്‍ 41.14 കോടിയും പശ്ചാതല വികസനത്തിന് 84.48 കോടിയും നീക്കിവെച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ 297 പദ്ധതികള്‍ സമര്‍പ്പിച്ചു.
31.64 കോടി രൂപയാണ് അടങ്കല്‍ തുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്- 11.42 കോടി രൂപയുടെ 105 പ്രോജക്ടുകള്‍ അവതരിപ്പിച്ചു. പനമരം 58 പ്രോജക്ടുകളിലായി 9.69 കോടിയുടെയും സുല്‍ത്താന്‍ ബത്തേരി 134 പ്രോജക്ടുകളിലായി 10.52 കോടിയുടെയും പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. സേവനമേഖലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 5.34 കോടി, പനമരം 6.01 കോടി, സുല്‍ത്താന്‍ ബത്തേരി 5.57 കോടിയുടെയും പദ്ധതികളാണുളളത്. ഉല്‍പാദന മേഖലയില്‍ യഥാക്രമം 3.75 കോടി,1.59 കോടി, 3.61 കോടിയുമാണ്. പശ്ചാത്തല വികസനത്തിന് 2.33 കോടി, 2.09 കോടി, 1.34 കോടി രൂപയുമാണ് നീക്കിവെച്ചത്. കല്‍പ്പറ്റ നഗരസഭ 16.53 കോടിയുടെ 173 പ്രോജകടുകള്‍ക്കാണ് അംഗീകാരം തേടിയത്.
ഉല്‍പാദന മേഖലയില്‍ 7.8 കോടി, സേവന മേഖല 10.09 കോടി, പശ്ചാത്തല മേഖല 5.35 കോടി എന്നിങ്ങനെയാണ് പദ്ധതികളുടെ നീക്കിയിരിപ്പ്. യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്ണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ബി നസീമ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."