നാടെങ്ങും ഹിരോഷിമ, നാഗസാക്കി ദിനാചരണം
കാളികാവ്: മാതൃകാ ഗവ. യു.പി സ്‌കൂളില്‍ ഹിരോഷിമാ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘം ടിപ്പിച്ചത്. കുട്ടികള്‍ സമാധാന കൊക്കിനെ നിര്‍മിച്ച് സഡാക്കോമരം ഒരുക്കി. പ്ലക്കാര്‍ഡ് നിര്‍മാണം, യുദ്ധവിരുദ്ധ റാലി, പോസ്റ്റര്‍ നിര്‍മാണം തുടങ്ങിയ പരിപാടികള്‍ക്ക് അധ്യാപകരായ മുരളികൃഷ്ണന്‍, വിനീഷ്, ഷിജു, സജ്‌ന നേതൃത്വം നല്‍കി. വിദ്യാര്‍ഥികളായ അന്‍ഷിഫ, ഫാത്തിമ, സന സംസാരിച്ചു.
എടക്കര: പാലാട് ഇ.എം.ഒ ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. മാനേജര്‍ എ. അബ്ദുള്ള, പ്രിന്‍സിപ്പല്‍ സി.വി റോസക്കുട്ടി, റസാഖ്, കെ.ടി അഹമ്മദ് കുട്ടി, കെ.ടി റസീന, റസാഖ്, സുബിന, ജമീല, സുരേഷ് ബാബു സംസാരിച്ചു.
പാലേമാട് വിവേകാനന്ദ എല്‍.പി സ്‌കൂളില്‍ യുദ്ധവിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകന്‍ രാധാക്യഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ പ്രണവ്, ജെയിംസ് മാത്യു, ശ്രീലേഖ, ലിജി, ലതാകുമാരി, ജയകൃഷ്ണന്‍, ദീപ, സുമംഗലാമ്മ, ബിനിത എന്നിവര്‍ നേതൃത്വം നല്‍കി.
കാളികാവ്: എ.എച്ച്.എസ് പാറല്‍ മമ്പാട്ടുമൂല സ്‌കൂളില്‍ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജെ.ആര്‍.സി സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളുടെയും വിദ്യാലയത്തിലെ വിവിധ ക്ലബുകളടേയും നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ഉമ്മര്‍ കുട്ടി സമാധാന സന്ദേശം നല്‍കി.
അരീക്കോട്: നാഗസാക്കി ദിനത്തോടനുബന്ധിച്ച് സുല്ലമുസ്സലാം ഓറിയന്റല്‍ സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് യുദ്ധ വിരുദ്ധ റാലി നടത്തി. പ്രിന്‍സിപ്പല്‍ കെ.ടി മുനീബ് റഹ്മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
റാലിക്ക് ജെ.ആര്‍.സി കൗണ്‍സിലര്‍ സി.പി ജാസിര്‍ അമീന്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി സി.എച്ച് അബ്ദുല്‍ ഗഫൂര്‍, അധ്യാപകരായ മുഹമ്മദ് ശരീഫ്, കെ.അബ്ദുല്ലത്തീഫ് സംസാരിച്ചു.
നിലമ്പൂര്‍: ഇടിവണ്ണ സെന്റ് തോമസ് എ.യു.പി സ്‌കൂളില്‍ അധ്യാപകന്‍ ജുബിന്‍ ബാബു സന്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ പ്രതീക്ഷയുടെ പ്രതീകമായ സഡാക്കോ കൊക്കുകളെ നിര്‍മിച്ച് പറത്തി.
അമല്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റ് നാഗസാക്കി ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ അഗ്രഗാമി, ടി.ഷമീര്‍ ബാബു, എം.കെ.ജൗഹര്‍, കെ.പി.ജനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."