ടാന്‍ടി തൊഴിലാളികള്‍ കഴിയുന്നത് ശൗചാലയങ്ങള്‍ പോലുമില്ലാത്ത ഇടങ്ങളില്‍
ചേരമ്പാടി: തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളികള്‍ കഴിയുന്നത് ശൗചാലയങ്ങള്‍ പോലുമില്ലാത്ത ലയങ്ങളില്‍.
ചേരമ്പാടിയിലെ ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. 50 കുടുംബങ്ങളാണ് എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്നത്. ഇവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചു നല്കിയ ശൗചാലയങ്ങള്‍ കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീണതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്.
നിലവില്‍ തേയിലക്കാടുകളും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശൗചാലയങ്ങളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി ഗ്രാമങ്ങളില്‍ ശൗചാലയ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും തോട്ടം തൊഴിലാളികളിലേക്കും ആദിവാസി മേഖലയിലും പദ്ധതിയുടെ ഗുണമെത്തിയിട്ടില്ലെന്നാണ് ആരോപണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
ശൗചാലയങ്ങളില്ലാതായതോടെ രാത്രിയില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളികള്‍. ലയങ്ങളില്‍ ശൗചാലയം നിര്‍മിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."