HOME
DETAILS
MAL
ആവശ്യമെങ്കില്‍ ലെവി പുനഃപരിശോധിക്കുമെന്ന് സഊദി മന്ത്രി
backup
December 22 2018 | 10:12 AM
റിയാദ്: വിദേശികള്‍ക്കുള്ള ലെവി ആവശ്യമെന്നു തോന്നിയാല്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍തുവൈജിരി പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് സംഭാവനകള്‍ നല്‍കുന്നതിനും ചില പ്രത്യേക മേഖലകള്‍ക്കും വ്യവസായങ്ങള്‍ക്കും ഉത്തേജനം ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ലെവി പുനഃപരിശോധിക്കുന്നതിന് ഗവണ്‍മെന്റ് ഒരുക്കമാണെന്ന് ലെവിയില്‍ വല്ല ഭേദഗതികളും വരുത്തുമോയെന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം ലെവി ഇനത്തിലുള്ള വരുമാനം ഇരട്ടിയായി വര്‍ധിക്കുമെന്ന് ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം ലെവി ഇനത്തില്‍ 2,800 കോടി റിയാലാണ് വരുമാനം ലഭിച്ചത്. അടുത്ത കൊല്ലം ഇത് 5,640 കോടി റിയാലായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."