ആവേശ തിമിര്‍പ്പില്‍ ദുബൈ ക്ലീന്‍ അപ് ദി വേള്‍ഡ്
ദുബൈ: പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും മുന്‍തൂക്കം നല്‍കി പരിസ്ഥിതി സന്ദേശത്തിന്റെ ബോധവത്കരണത്തിനായി ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ ക്ലീന്‍ അപ് ദി വേള്‍ഡ് പരിപാടിയില്‍ പ്രവാസി മലയാളി സംഘടനകളുടെയടക്കം വന്‍പങ്കാളിത്തം. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വിവിധ കേന്ദ്രങ്ങളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്
മുനിസിപ്പാലിറ്റി നിര്‍ദേശിച്ച സ്ഥലങ്ങളായിരുന്നു ശുചീകരണം. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വത്തിനും വലിയ പ്രാധാന്യമാണ് ഇസ്ലാം നല്‍കുന്നതെന്നും 'ശുചിത്വം ഈമാനിന്റെ പകുതിയാണ് ' എന്നതാണ് പ്രവാചകാധ്യാപനമെന്നും ദുബൈ നഗരസഭയുടെ ഈ സന്ദേശം ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്രമുശാവറ സെക്രട്ടറിയും സമസ്ത ഇസ്ലാമത വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ സക്രട്ടറിയും കടമേരി റഹ്മാനിയ കോളേജ് പ്രിന്‍സിപ്പലുമായ ശൈഖുനാ എം.ടി അബ്ദുല്ല മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു.ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാംദേര മെട്രോസ്റ്റേഷനടുത്ത് കോര്‍ണിഷ് ഏരിയ ശുചീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ ദുബൈ എസ്.കെ .എസ്.എസ്.എഫിന്റെ അഞ്ഞൂറോളം പ്രവര്‍ത്തകരാണ് പങ്കാളികളായത്.എസ്.കെ.എസ്.എസ്.എഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഫൈസി, നാഷണല്‍ സെക്രട്ടറി മാരായ ഹുസ്സൈന്‍ ദാരിമി , ഷറഫുദീന്‍ ഹുദവി , ഇബ്രാഹിം ഫൈസി , അസ്‌കര്‍ അലി തങ്ങള്‍ ,ഫാസില്‍ മെട്ടമ്മല്‍ , അന്‍വറുള്ള ഹുദവി ,ഹസ്സന്‍ രാമന്തളി , ജബ്ബാര്‍ , അനസ് ഹാജി,ജലീല്‍ എടക്കുളം,ഉസ്മാന്‍ പറമ്പത്ത്തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ദുബൈ കെ.എം.സി.സി. ട്രോജാന്‍ ന്യു ക്യാമ്പിന് സമീപം ഹൈസിയാന്‍ എരിയയിലാണ് വൃത്തിയാക്കിയത്. നൂറുകണക്കിന് കെ.എം.സി.സി. പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ഒ.കെ. ഇബ്‌റാഹീം, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, അസൈനാര്‍ഹാജി തോട്ടുംഭാഗം, എന്‍.കെ. ഇബ്രാഹീം, ഇസ്മായീല്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍, ഹംസഹാജി മാട്ടുമ്മല്‍, സി.എച്ച്. നൂറുദ്ധീന്‍, മുസ്തഫ വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദുബൈ പ്രിയദര്‍ശിനി വൊളന്റിയര്‍ സംഘം ബര്‍ദുബൈയിലെ ഗോള്‍ഡ് സൂക്ക് പരിസരം വൃത്തിയാക്കി. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. എന്‍.പി. രാമചന്ദ്രന്‍, കെ.പി. ശിവകുമാര്‍, ദേവദാസ്, ടി.പി. അഷ്‌റഫ്, മോഹന്‍ വെങ്കിട്, ബാബു പീതാംബരന്‍, ബി. പവിത്രന്‍, ടോജി മുല്ലശ്ശേരി, സുനില്‍, ബിനീഷ്, ചന്ദ്രന്‍ മുല്ലപ്പള്ളി, ഇസ്മായില്‍ കാപ്പാട്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."