HOME
DETAILS

ഡി.പി.ഐ ഓഫിസിലെ ഉദ്യോഗസ്ഥന്‍മാരുടെ പിടിപ്പ് കേട് ഡയറ്റുകള്‍ക്കുളള സാമ്പത്തിക സഹായം അട്ടിമറിക്കുന്നു

  
backup
August 11 2017 | 09:08 AM

%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d

 

ആനക്കര: ഡി.പി.ഐ ഓഫിസിലെ ഉദ്യോഗസ്ഥന്‍മാരുടെ പിടിപ്പ് കേട് കേരളത്തിലെ ഡയറ്റുകള്‍ക്കുളള സാമ്പത്തിക സഹായം അട്ടിമറിക്കുന്നു.
ഓരോ വര്‍ഷവും വിവിധ പദ്ധതികള്‍ക്കായി വരുന്ന തുകയാണ് യഥാസമയം നോക്കാതിരിക്കുകയും കാലാവധി തീരുന്നതിന്റെ അവസാനത്തില്‍ ഡയറ്റുകള്‍ക്കായി നീക്കി വെയ്ക്കുകയും പദ്ധതി നടപ്പിലാക്കാന്‍ പറ്റാത്തതിനാല്‍ ഈ തുകയും 90 ശതമാനവും പാഴാക്കി കളയുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി ഓരോ വര്‍ഷവും ഇതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.
ഡയറ്റുകള്‍ക്ക് ആവശ്യത്തിന് ന്യൂസ് പേപ്പറുകള്‍,വീക്കിലികള്‍, ടെലിഫോണ്‍, വൈദ്യുതി ബില്ലുകള്‍ അടക്കമുളളവക്ക് പോലും പണംലഭിക്കാത്തതിനാല്‍ ഡയറ്റുകളുടെ പ്രവര്‍ത്തനം പലയിടത്തും മുരടിച്ചമട്ടാണ്. ഫണ്ടുകള്‍ പാഴാക്കി കളയുന്നത് മൂലം ഇപ്പോള്‍ കേന്ദ്ര സഹായം വരുന്നത് നിലച്ചമട്ടാണ്.കേരള സര്‍ക്കാരിന്റെ സഹായം നേരത്തെ തന്നെ ഡയറ്റുകള്‍ക്ക് ലഭിക്കുനില്ല.
ഡി.പി.ഐ പ്ലാനിംഗ് വിഭാഗം കേന്ദ്ര സഹായം വരുന്നത് യഥാ സമയം ഡയറ്റുകള്‍ക്ക് നല്‍കാതിരിക്കുന്നത് മൂലമാണ് ഡയറ്റുകളുടെ പദ്ധതികള്‍ പാഴാകാന്‍ കാരണമാകുന്നത്. 2015 2016 വര്‍ഷത്തില്‍ ഒരു രൂപ പോലും കേരളത്തിലെ ഡയറ്റുകള്‍ക്ക് ലഭിച്ചിട്ടില്ല. 2016 2017 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് ആദിവാസിമേഖലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരമുയര്‍ത്തുന്നതിനായി 1. 25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 20 നാണ് ഈ ഡയറ്റുകള്‍ക്ക് ഈ തുക ലഭിക്കുന്നത് ഇതിനാല്‍ പദ്ധതി നടപ്പിലാക്കാന്‍ പറ്റാതെ മുടങ്ങുകയായിരുന്നു. പിന്നീട് ബുധനാഴ്ച്ച കോട്ടയത്ത് നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതി നടപ്പിലാക്കുന്നതിനുളള അനുമതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആദിവാസികള്‍ കൂടുതലുളള മേഖലകളിലെ ഡയറ്റുകള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഡയറ്റുകളുടെ 2017 2018 വര്‍ഷത്തെ പ്രവര്‍ത്തനാവശ്യമായി ഓരോ ഡയറ്റുകള്‍ക്കുമായി 12 ലക്ഷം വീതം തുകയും അനുവദിച്ചുട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തില്‍ ഓരോ ഡയറ്റുകള്‍ക്കും കംംപ്യൂട്ടര്‍ അടക്കമുളള അനുബന്ധ സാധനങ്ങള്‍ വാങ്ങുന്നതിനായി അനുവദിച്ച് 9 ലക്ഷം രൂപയും ചിലവഴിക്കാന്‍ സമയം അനുദിക്കാതെ പാഴാക്കി കളയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago