സി.എച്ച് ലൈബ്രറി ഉദ്ഘാടനം ചെയ്തു
അരിമ്പ്ര: ഖാഇദെമില്ലത്ത് സ്മാരക സൗധത്തില്‍ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ലൈബ്രറി തുടങ്ങി.മുവായിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഡിജിറ്റല്‍ സംവിധാനത്തോടെയാണ് സജ്ജീകരിച്ചത്.
പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എടക്കോട് റംല അധ്യക്ഷയായി.ഐ.ഡി കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു.
മികച്ച അങ്കണവാടി പ്രവര്‍ത്തക്കുള്ള അവാര്‍ഡ് നേടിയ മുസ്ലിയാരകത്ത് സൈഫുന്നീസയെ ചടങ്ങില്‍ ആദരിച്ചു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലീം മാസ്റ്റര്‍,മെമ്പര്‍മാരായഎന്‍.കെ.ഹംസ, കെ.സൈനബ, പി.സുനീറ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാന്തിഭൂഷണ്‍, എന്‍.കെ.മരക്കാര്‍ ഹാജി, ടി.മൂസ ഹാജി, എ.പി.ഇബ്‌റാഹീം, ടി.നസീര്‍, സി.എ റഊഫ് പ്രസംഗിച്ചു. എം. സല്‍മാനുല്‍ ഫാരിസ് സ്വാഗതവും ഫൗസി പുലിക്കത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."