സുപ്രഭാതം ക്യാംപയിന്‍: റെയ്ഞ്ചുതലങ്ങളില്‍ പ്രമുഖര്‍ വരിചേര്‍ന്നു
മലപ്പുറം: മലയാളത്തിന്റെ സുകൃതം സുപ്രഭാതം ദിനപത്രം ക്യാംപയിന്‍ വരിക്കാരെ ചേര്‍ക്കല്‍ റെയ്ഞ്ച് തലങ്ങളില്‍ തുടങ്ങി. ഇന്നലെ ജില്ലയിലെ വിവിധ റെയ്ഞ്ച്തലങ്ങളില്‍ പ്രമുഖരെ വരിക്കാരായി ചേര്‍ത്തു ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്തു എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കെ.ടി ഹുസൈന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം റിജീണല്‍ മാനേജര്‍ വൈ.പി ശിഹാബ്, മുഹമ്മദലി മുസ്‌ലിയാര്‍ ആനക്കയം, കെ.മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ബ്യൂറോ ഇന്‍ചാര്‍ജ് സി.പി സുബൈര്‍ സംബന്ധിച്ചു.
കോഡൂര്‍ റെയ്ഞ്ച് തല ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എംഎല്‍എയെ വരിക്കാരനായി ചേര്‍ത്ത് റെയ്ഞ്ച് സെക്രട്ടറി ജഅ്ഫര്‍ ഫൈസി ഇരുമ്പുഴി നിര്‍വഹിച്ചു. പ്രസിഡന്റ് ബശീര്‍ ഫൈസി മുതിരിപ്പറമ്പ്, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഇരുമ്പുഴി, അബൂബക്കര്‍ മുസ്‌ലിയാര്‍, മുസ്തഫ മുസ്‌ലിയാര്‍ പൊഴുതന, ബശീര്‍ മുസ്‌ലിയാര്‍ മുണ്ടുപറമ്പ്, അബ്ദുസമദ് മുസ്‌ലിയാര്‍ പെരുങ്ങോട്ടുപുലം, മുഹമ്മദ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
പുലാമന്തോള്‍ റെയ്ഞ്ചില്‍ ഡി.ഡി.സി അംഗം പാലൂര്‍ കളരിക്കല്‍ ഉണ്ണികൃഷണന്‍ പണിക്കരെ വാര്‍ഷിക വരി ചേര്‍ത്ത് റെയ്ഞ്ച് പ്രസിഡന്റ് എ.പി സൈത് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് സെക്രട്ടറി എന്‍.കെ. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, ചെയര്‍മാന്‍ സി.പി ശംസുദ്ദീന്‍ ഫൈസി, അബ്ദുന്നാസര്‍ റഹ്മാനി, അബ്ദുറഹീം ഫൈസി സംബന്ധിച്ചു.
പൊന്‍മള റെയ്ഞ്ചില്‍ കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിയെ വരിചേര്‍ത്ത് റെയ്ഞ്ച് സെക്രട്ടറി സലീം ഫൈസി ഉദ്ഘാടനം ചെയ്തു. മഅ്‌റൂഫ് ബദ്‌രി, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍ സംബന്ധിച്ചു.
ചാപ്പനങ്ങാടി റെയ്ഞ്ചില്‍ പൊന്‍മള പഞ്ചായത്ത് പ്രസിഡന്റ് കല്ലിടുമ്പന്‍ മൊയ്തീനെ വരിചേര്‍ത്തു റെയ്ഞ്ച് പ്രസിഡന്റ് സൈതലവി ഫൈസി ഉദ്ഘാടനം ചെയ്തു. വഹാബ് മുസ്‌ലിയാര്‍, നൗഷാദ് ഫൈസി സംബന്ധിച്ചു.
പാങ്ങ് റെയ്ഞ്ചില്‍ പി.കെ രായിന്‍ ഹാജിയെ വരിചേര്‍ത്ത് റെയ്ഞ്ച് സെക്രട്ടറി അബ്ദുന്നാസര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ശമീര്‍ ഫൈസി, അസീസ് ദാരിമി സംബന്ധിച്ചു.
സൗത്ത് കോഡൂര്‍ റെയ്ഞ്ച് ഓടക്കല്‍ അബ്ദുല്ലക്കുട്ടിയെ വരിചേര്‍ത്ത് കെ.പി.എസ് കോയഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, എം.പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.
കുറുവ റെയ്ഞ്ചില്‍ വരിക്കാരനായി ചേര്‍ന്ന് സയ്യിദ് ഫൈനാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മിദ്‌ലാജ് ഫൈസി രേഖ ഏറ്റുവാങ്ങി. ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, അലി ഫൈസി സംബന്ധിച്ചു.
കൊളത്തൂര്‍ റെയ്ഞ്ചില്‍ കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവിയെ വരിചേര്‍ത്തു റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സൈതാലി മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ബാഖവി, ട്രഷറര്‍ അബ്ദുല്‍ അലി സംബന്ധിച്ചു.
പൂക്കൊളത്തൂര്‍ റെയ്ഞ്ചില്‍ സമസ്ത മുഫത്തിശ് സി.പി.അബ്ദുല്ല മുസ്‌ലിയാര്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.കോമു ഹാജിയെ വരിചേര്‍ത്ത് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് ഫൈസി ആമയൂര്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.
എടവണ്ണപ്പാറ: ചീക്കോട് റെയ്ഞ്ച്തല ഉദ്ഘാടനം ചീക്കോട് റെയ്ഞ്ച് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് മാസ്റ്ററെ വരിക്കാരനായി ചേര്‍ത്ത് സയ്യിദ് ബി.എസ്.കെ തങ്ങള്‍ നിര്‍വഹിച്ചു.
കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, മമ്മു ദാരിമി, അബ്ദുസ്സലാം ദാരിമി, ഷൗക്കത്ത് അലി ബാഖവി, യൂനുസ് ഫൈസി വെട്ടുപാറ, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, ഫൈസല്‍ ഫൈസി സംസാരിച്ചു.
ഓമാനൂര്‍ റെയ്ഞ്ച്തല ഉദ്ഘാടനം പൂഞ്ചീരി അബ്ദുല്‍ സമദിനെ വരിക്കാരനായി ചേര്‍ത്ത് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തംഗം മരക്കാരുട്ടി ഹാജി നിര്‍വഹിച്ചു. കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് തങ്ങള്‍ അല്‍ അശ്അരി, ശാഹിദ് യമാനി, ശംസുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ തബൂക്കി സംസാരിച്ചു .
പേങ്ങാട് റെയ്ഞ്ച്തല ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീമിനെ വരിക്കാരനായി ചേര്‍ത്ത് റെയ്ഞ്ച് സെക്രട്ടറി നാസര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം കൊണ്ടോട്ടി മേഖല കോഡിനേറ്റര്‍ എം.പി ഹംസ മുസ്‌ലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."