മാലിന്യം തള്ളല്‍; വണ്ടൂരില്‍ കോഴിക്കടകള്‍ക്ക് കര്‍ശന നിയമവുമായി പഞ്ചായത്ത്
വണ്ടൂര്‍: കോഴിക്കടകള്‍ക്ക് കര്‍ശന നിയമങ്ങളുമായി വണ്ടൂര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം കോഴിപറമ്പില്‍ കോഴി മാലിന്യം തള്ളിയതടക്കം നിരവധി പ്രശ്‌നങ്ങള്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നിയമം ശക്തമാക്കിയിട്ടുള്ളത്.
ഇതു പ്രകാരം പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കടകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കിയാണ് അധികൃതര്‍ രംഗത്തിറങ്ങുന്നത്. ലൈസന്‍സ് അനുവദിക്കണമെങ്കില്‍ കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
15നകം പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കടകളും ലൈസന്‍സ് കരസ്ഥമാക്കണമെന്ന കാണിച്ച് പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലിസ് എന്നിവര്‍ കടയുടമകള്‍ക്ക് സംയുക്തമായി നോട്ടീസ് നല്‍കിയിട്ടുണ്ട്.സ്വന്തമായി മാലിന്യ സംസ്‌കരണ സൗകര്യമില്ലാത്തവര്‍ കോഴിമാലിന്യം ഏറ്റെടുക്കുന്നവരുമായി ചേര്‍ന്ന് തയാറാക്കിയ എഗ്രിമന്റിന്റെ പകര്‍പ്പ് പൊലിസ് സ്‌റ്റേഷനിലും ആരോഗ്യ വകുപ്പിലും ഏല്‍പിക്കണം. 15 മുതല്‍ ഉത്തരവ് അനുസരിക്കാത്ത കടകള്‍ അടച്ചുപൂട്ടി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."