എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി: പ്രയാണം തുടങ്ങി
മലപ്പുറം: മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ നാളെ തുടങ്ങുന്ന എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമാപന വേദിയിലുയര്‍ത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള പ്രയാണത്തിന് തുടക്കമായി. മുന്‍കാല സമസ്ത നേതാക്കളുടേയും ശില്‍പികളുടേയും ഓര്‍മകളുടെ ഓരത്ത് നിന്നാണ് സില്‍വര്‍ ജൂബിലി പതാക പ്രയാണത്തിന് തുടക്കം കുറിച്ചത്.
25 കേന്ദ്രങ്ങളില്‍നിന്നുള്ള പതാക പ്രയാണം ഇന്ന് വൈകിട്ട് മൂന്നിന് പാണക്കാട് സംഗമിക്കും. പാണക്കാട് നടക്കുന്ന സിയാറത്തിന് സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
തുടര്‍ന്ന് വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തുന്ന പതാക സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങും. കാസര്‍കോട് മാലിക് ദീനാറില്‍ നടന്ന പതാക പ്രയാണം സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്ക് പതാക നല്‍കി സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങള അബ്ദുല്ല ഫൈസി, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഹമീദലി ഫൈസി ആദൂര്‍, മജീദ് ബാഖവി, ജമാലുദ്ദീന്‍ ദാരിമി സംബന്ധിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്മൃതി സദസുകള്‍ക്ക് സി.കെ.എം മുസ്‌ലിയാര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് അബൂക്കര്‍ ബാഫഖി തങ്ങള്‍, ത്വാഖ അഹമ്മദ് അസ്ഹരി, എ. മരക്കാര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, വാക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍, ബശീര്‍ ഫൈസി, എം.എ ചേളാരി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സയ്യിദ് ഹദിയത്തുല്ല തങ്ങള്‍, വി. കുഞ്ഞൂട്ടി മുസ്‌ലിയാര്‍, പി.ടി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."