HOME
DETAILS
MAL
പ്രവാസികളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നെന്ന്
backup
August 11 2017 | 21:08 PM
ഗുരുവായൂര്‍: സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് പ്രവാസി ക്ഷേമ സമിതി. സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനം ഞായറാഴ്ച ഗുരുവായൂരില്‍ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒന്‍പതിന് വടക്കേനടയിലെ ഹരേകൃഷ്ണ ഇന്നില്‍ നടക്കുന്ന സമ്മേളനം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആര്.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. പ്രസിഡന്റ് ടി.വി വേണുഗോപാല്‍, സെക്രട്ടറി കെ.ജി രാധാകൃഷ്ണന്, അഡ്വ. സി. നിവേദിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."