HOME
DETAILS
MAL
കാരശ്ശേരിയില്‍ കാട്ടുപന്നി ശല്യം രൂക്ഷം
backup
August 11 2017 | 22:08 PM
മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ആനയാംകുന്ന്, കറുത്തപറമ്പ്, മലാംകുന്ന്, കാരമൂല, തേക്കുംകുറ്റി ഭാഗങ്ങളില്‍ പന്നിശല്യം കാരണം കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രിയില്‍ കൂട്ടത്തോടെയെത്തിയ പന്നികള്‍ മുണ്ടയില്‍ മൊയ്തീന്റെ 500ഓളം വാഴകള്‍ നശിപ്പിച്ചു. സ്ഥലം പാട്ടത്തിനെടുത്താണ് മൊയ്തീന് കൃഷി ചെയ്തിരുന്നത്. എള്ളങ്ങല്, മൈസൂര്‍മല ഭാഗങ്ങളില്‍ നിന്നെത്തുന്ന പന്നികളാണ് കൃഷി നശിപ്പിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തില്‍ വര്‍ഷങ്ങളായി തുടരുന്ന കാട്ടുപന്നി ശല്യത്തിനെതിരേ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. 2015 ഡിസംബറില്‍ പന്നിയുടെ ആക്രമണത്തില്‍ കര്‍ഷകനായ കീലത്ത് അബ്ദു മരിച്ചിരുന്നു. പല ദിവസങ്ങളിലായി നിരവധി പേര്‍ക്ക് പന്നിയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."